KeralaLatest NewsNews

കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കും: രാമസിംഹൻ

തിരുവനന്തപുരം: 1921: പുഴ മുതൽ പുഴ വരെ എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് സംവിധായകൻ രാമസിംഹൻ അബൂബക്കർ. മാർച്ച് 3 ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയാണ് സംവിധായകൻ ഇക്കാര്യം വ്യക്തമാക്കിയത്. കാന്താരയും മാളികപ്പുറവും ഏറ്റെടുത്തതുപോലെ പ്രേക്ഷകർ ഈ സിനിമയും ഏറ്റെടുക്കുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Read Also: പകരം വെക്കാനില്ലാത്ത പ്രതിഭ: വാണി ജയറാമിന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ച് കെ സുരേന്ദ്രൻ

തലൈവാസൽ വിജയ്, ജോയ് മാത്യു, കോഴിക്കോട് നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാക്കിയാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ എഡിറ്റിങും രാമസിംഹനാണ് നിർവ്വഹിച്ചിരിക്കുന്നത്. കൂടാതെ സംഘട്ടന രംഗങ്ങളും അദ്ദേഹം തന്നെയാണ് നിർവ്വഹിച്ചത്. മമധർമ്മ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ചായിരുന്നു ‘1921: പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയത്. മാളികപ്പുറം’ പോലെയോ അതിലുപരിയോ ശ്രദ്ധ നേടാൻ പോകുന്ന സിനിമയായിരിക്കും 1921: പുഴ മുതൽ പുഴ വരെ എന്ന് സംവിധായകൻ രാമസിംഹൻ നേരത്തെ പറഞ്ഞിരുന്നു.

Read Also: ഡോക്ടറേറ്റ് വിവാദം: ചിന്ത ജെറോമിനെതിരായ ചർച്ചകൾ വ്യക്തിപരമായ അധിക്ഷേപമായി മാറിയെന്ന് ശിഹാബുദ്ധീൻ പൊയ്തും കടവ്

shortlink

Related Articles

Post Your Comments


Back to top button