UAELatest NewsNewsInternationalGulf

യുഎഇ താമസ വിസ: 6 മാസത്തിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞവർ പിഴ നൽകണം

അബുദാബി: യുഎഇ താമസ വിസയുള്ളവരിൽ 6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്തു കഴിഞ്ഞവർക്ക് പ്രതിമാസം 100 ദിർഹം പിഴ ഈടാക്കും. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്പാണ് ഇക്കാര്യം അറിയിച്ചത്. യുഎഇയിൽ തിരികെ പ്രവേശിക്കുന്നതിനുള്ള പെർമിറ്റ് ലഭിക്കുന്നവർ 6 മാസം കഴിഞ്ഞുള്ള ഓരോ മാസത്തിനും 100 ദിർഹം പിഴ നൽകണമെന്നാണ് നിർദ്ദേശം. എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്നവർക്ക് 48 മണിക്കൂറിനകം നടപടി പൂർത്തിയാക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: യുവതി മദ്യലഹരിയിൽ: ഡല്‍ഹിയില്‍ കാറില്‍ വലിച്ചിഴച്ച സ്‌കൂട്ടര്‍ യാത്രക്കാരി കൊല്ലപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്

6 മാസത്തിലധികം വിദേശത്ത് കഴിഞ്ഞ റസിഡന്റ് വീസക്കാർക്ക് യുഎഇയിൽ തിരികെ പ്രവേശിക്കുന്നതിന്റെ റീ എൻട്രി പെർമിറ്റ് കഴിഞ്ഞ ദിവസമാണ് ഐസിപി പ്രഖ്യാപിച്ചത്. നിശ്ചിത കാലാവധിയിൽ കൂടുതൽ രാജ്യത്തിനു പുറത്തു കഴിഞ്ഞതിന്റെ കൃത്യമായ കാരണം ബോധിപ്പിക്കണം എന്നതാണ് പെർമിറ്റ് ലഭിക്കുന്നതിനുള്ള പ്രധാന വ്യവസ്ഥ. പെർമിറ്റ് ലഭിക്കുന്നവർ 30 ദിവസത്തിനകം രാജ്യത്തു തിരികെ പ്രവേശിക്കുകയും വേണം. 150 ദിർഹമാണ് ഇ-സേവനങ്ങളുടെ ഫീസ്. 30 ദിവസം കണക്കാക്കിയാണ് ഓരോ മാസവും പിഴ ഈടാക്കുന്നത്.

Read Also: ഇറാന്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു ജയിലിലായ പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ജാഫര്‍ പനാഹിക്ക് ജാമ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button