AlappuzhaKeralaNattuvarthaLatest NewsNews

വൈരാഗ്യം മൂലം എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീടുകയറി ആക്രമിച്ചു: രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനു സമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്

ആലപ്പുഴ: പ്രതികളുടെ സുഹൃത്തിനെ മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്ത വൈരാഗ്യത്തിൽ എക്സൈസ് ഉദ്യോഗസ്ഥന്‍റെ വീടുകയറി ആക്രമണം നടത്തിയ രണ്ടുപേർ പൊലീസ് പിടിയിൽ. ആലപ്പുഴ പൂന്തോപ്പ് ബണ്ടുറോഡിൽ താമസിക്കുന്ന സനോജ് (21), പൂന്തോപ്പ് സ്കൂളിനു സമീപം ചക്കാലയിൽ ജോമോൻ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. നോർത്ത് പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.

Read Also : അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കാം…

കഴിഞ്ഞദിവസം രാത്രി 11-നാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റിവ് ഓഫീസർ എസ്. സതീഷ്കുമാറിനെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത കേസിലാണ് ഇവർ പിടിയിലായത്. പൂന്തോപ്പ്-കാളാത്ത് പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഹരി മാഫിയ സംഘത്തിൽപ്പെട്ടവരാണിവരെന്ന് പൊലീസ് പറഞ്ഞു.

പ്രതികളുടെ സുഹൃത്തിനെ മാസങ്ങൾക്കു മുമ്പ് മയക്കുമരുന്ന് കേസിൽ സതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button