Latest NewsNewsInternational

തുര്‍ക്കിയിലും സിറിയയിലും അതിശക്തമായ ഭൂചലനം ഉണ്ടായത് ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോള്‍

ഉറക്കത്തില്‍ തന്നെ പലരും മരണത്തിന് കീഴടങ്ങി

ഇസ്താംബുള്‍: തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ആളുകള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് അതിശക്തമായ ഭൂചലനം ഉണ്ടായതും കെട്ടിടങ്ങള്‍ തകര്‍ന്നുവീണതും. എന്താണ് സംഭവിക്കുന്നതെന്ന് അറിയുന്നതിനു മുന്‍പ് തന്നെ ആളുകള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഞെരിഞ്ഞമര്‍ന്നു.

Read Also: അദാനിക്ക് ഞങ്ങള്‍ ഒന്നും കൊടുത്തിട്ടില്ല, കേരളത്തിലടക്കം പദ്ധതി നല്‍കിയത് മറ്റു സര്‍ക്കാരുകള്‍- സെബിക്ക് കർശന നിർദ്ദേശം

ഇരുരാജ്യങ്ങളിലുമായി നൂറുകണക്കിന് ആളുകളാണ് മരിച്ചത്. നിരവധി പേര്‍ ഇപ്പോഴും കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. തുര്‍ക്കിയില്‍ പത്തോളം നഗരങ്ങളിലാണ് രൂക്ഷമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. പ്രകൃതിവാതകം വിതരണം ചെയ്യുന്ന പൈപ്പുകള്‍ പൊട്ടി തീപിടിച്ചതിന്റെ വിഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. സിറിയയില്‍ സര്‍ക്കാര്‍ നിയന്ത്രിത മേഖലയിലെ മരണക്കണക്കുകള്‍ മാത്രമാണ് പുറത്തുവന്നിരിക്കുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തെക്ക് കിഴക്കന്‍ തുര്‍ക്കിയില്‍ അനുഭവപ്പെട്ടത്. 15 മിനിറ്റിന് ശേഷം റിക്ടര്‍ സ്‌കെയിലില്‍ 6.7 രേഖപ്പെടുത്തിയ തുടര്‍ചലനവും അനുഭവപ്പെട്ടു. നിരവധി കെട്ടിടങ്ങള്‍ നിലംപൊത്തി. ധാരാളം പേര്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ലെബനനിലും സൈപ്രസിലും ചലനം അനുഭവപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button