KeralaLatest NewsNewsTechnology

ഭാരതി എയർടെൽ: സംസ്ഥാനത്തെ കൂടുതൽ നഗരങ്ങളിൽ 5ജി സേവനം ആരംഭിച്ചു

സംസ്ഥാനത്ത് ഘട്ടം ഘട്ടമായാണ് എയർടെൽ 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നത്

രാജ്യത്തെ പ്രമുഖ ടെലികോം സേവന ദാതാക്കളായ ഭാരതി എയർടെൽ കേരളത്തിലെ അഞ്ച് നഗരങ്ങളിൽ കൂടി 5ജി സേവനം ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂർ എന്നീ നഗരങ്ങളിലാണ് 5ജി സേവനത്തിന് തുടക്കമിട്ടിരിക്കുന്നത്. ഇതോടെ, എയർടെൽ ഉപഭോക്താക്കൾക്ക് അധിക ചെലവില്ലാതെ തന്നെ 5ജി സേവനങ്ങൾ ആസ്വദിക്കാൻ സാധിക്കും. സംസ്ഥാനത്ത് ഘട്ടം ഘട്ടമായാണ് എയർടെൽ 5ജി സേവനങ്ങൾ ഉറപ്പുവരുത്തുന്നത്. നെറ്റ്‌വർക്ക് പൂർത്തിയാകുന്നതിനനുസരിച്ച് പ്രധാന നഗരങ്ങളിലെല്ലാം 5ജി സേവനം വ്യാപിപ്പിക്കുന്നതാണ്.

തിരുവനന്തപുരം ജില്ലയിൽ വഴുതക്കാട്, തമ്പാനൂർ, കിഴക്കേകോട്ട, പാളയം, പട്ടം, കഴക്കൂട്ടം, വട്ടിയൂർക്കാവ്, പാപ്പനംകോട്, കോവളം, വിഴിഞ്ഞം, വലിയവിള എന്നീ നഗരങ്ങളിലാണ് എയർടെൽ 5ജി പ്ലസ് ലഭിക്കുക. കോഴിക്കോട് ജില്ലയിൽ നടക്കാവ്, പാളയം, കല്ലായി, വെസ്റ്റ് ഹിൽ, കുറ്റിച്ചിറ, ഇരഞ്ഞിപ്പാലം, മീഞ്ചന്ത, തൊണ്ടയാട്, മാലാപറമ്പ്, എലത്തൂർ, കുന്നമംഗലം എന്നിവിടങ്ങളിലാണ് 5ജി ലഭ്യമാക്കിയിട്ടുള്ളത്. തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരം, തൃശ്ശൂർ ഗ്രൗണ്ട്, കിഴക്കേകോട്ട, കൂർക്കഞ്ചേരി, ഒളരിക്കര, ഒല്ലൂർ, മണ്ണുത്തി, നടത്തറ എന്നിവിടങ്ങളിലും 5ജി സേവനം ലഭിക്കുന്നതാണ്.

Also Read: പറമ്പിൽ ഇര വിഴുങ്ങിക്കിടന്ന പെരുമ്പാമ്പിനെ പിടികൂടി : സംഭവം കോതമംഗലത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button