KeralaLatest NewsNews

കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണം, യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്ന് ബിജെപി

തിരുവനന്തപുരം: കെടി ജയകൃഷ്ണൻ വധക്കേസിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി കണ്ണൂർ ജില്ലാ സെക്രട്ടറി എൻ ഹരിദാസ്. യഥാർത്ഥ പ്രതികൾ സമൂഹത്തിൽ വിഹരിക്കുന്നെന്നും ഇക്കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുമെന്നും എൻ ഹരിദാസ് പറഞ്ഞു.

‘ക്ലാസ് മുറിയിൽ ഉണ്ടായിരുന്ന കുട്ടികൾ ജീവിച്ചത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിൽ ആണ്. കൊലപാതകം നേരിൽ കണ്ട 16 കുട്ടികളുടെ ഭാവി തുലഞ്ഞു. അവരുടെ മാനസിക നില ഇന്നും ശരിയായിട്ടില്ല.

അന്നത്തെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ പാനൂർ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദം കാരണമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസം പാനൂരിൽ ആത്മഹത്യ ചെയ്ത 31കാരി ജയകൃഷ്ണന്റെ ക്ലാസിൽ ഉണ്ടായിരുന്നു. മാനസിക പ്രയാസങ്ങൾ കാരണമാണ് ആത്മഹത്യ ചെയ്തത്’- എൻ ഹരിദാസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button