Latest NewsNewsInternationalKuwaitGulf

തൊഴിൽ അവസരം: വിദേശ അദ്ധ്യാപകരെ ജോലിയ്ക്ക് ക്ഷണിച്ച് കുവൈത്ത്

കുവൈത്ത് സിറ്റി: 2023-24 അധ്യയന വർഷത്തേക്ക് വിദേശ അധ്യാപകരുടെ അപേക്ഷ ക്ഷണിച്ച് കുവൈത്ത്. വിദേശികളെ വിവാഹം കഴിച്ച സ്വദേശി വനിതകളുടെ മക്കൾക്കും കുവൈത്തിലെ പൊതു, സ്വകാര്യ സർവകലാശാലകളിൽ നിന്ന് ബിരുദം നേടിയ വിദേശികൾക്കും അപേക്ഷ നൽകാമെന്ന് അധികൃതർ അറിയിച്ചു.

Read Also: കൊടുങ്ങല്ലൂരിൽ ആംബുലൻസ് അപകടത്തിൽപ്പെട്ടു : രണ്ടുപേർക്ക് പരിക്ക്, ഡ്രൈവറെ പുറത്തെടുത്തത് ഡോർ പൊളിച്ച്

ഇംഗ്ലിഷ്, ഫ്രഞ്ച്, മാത്സ്, സയൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, ഫിലോസഫി, അറബിക്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഉയർന്ന യോഗ്യതയുള്ള വിദേശ അധ്യാപകരെ നിയമിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവിൽ സർവീസ് കമ്മിഷൻ അനുമതി നൽകിയിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയാണ് ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകേണ്ടത്. അറബിക് അധ്യാപക തസ്തികകളും ഇതര വനിതാ അധ്യാപക തസ്തികകളും കുവൈത്തി വനിതകളുടെ വിദേശികളായ മക്കൾക്കു മാത്രമായി സംവരണം ചെയ്തിട്ടുണ്ട്.

Read Also: രണ്ട് കണ്ടെയ്‌നറുകളില്‍ നിന്നായി പിടിച്ചെടുത്ത 5000 കിലോ ചീഞ്ഞളിഞ്ഞ മത്സ്യങ്ങള്‍ കേരളത്തില്‍ അധികം കാണാത്തത്

shortlink

Related Articles

Post Your Comments

Related Articles


Back to top button