KeralaLatest NewsNews

വടകരയിൽ പൊലീസുകാരന് കുത്തേറ്റു; സംഭവം ക്ഷേത്രോത്സവത്തിന് ഇടയില്‍

കോഴിക്കോട്: വടകരക്ക് സമീപം ഏറാമലയിൽ ക്ഷേത്രോത്സവത്തിന് ഇടയില്‍ പൊലീസുകാരന് കുത്തേറ്റു. ഇന്നലെ അർദ്ധ രാത്രിയാണ് സംഭവം. എആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ അഖിലേഷിനാണ് കുത്തേറ്റത്. ഏറാമല മണ്ടോള്ളതിൽ ക്ഷേത്രോത്സവത്തിന് ഇടയിലായിരുന്നു ആക്രമണം.

ഉത്സവ പറമ്പിൽ ചീട്ടുകളി സംഘത്തെ പിടികൂടാൻ അഖിലേഷ് അടക്കമുള്ള പൊലീസ് സംഘം ശ്രമിക്കുന്നതിനിടെ സംഘത്തിലെ ആൾ കത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു. അഖിലേഷിന് തുടയ്ക്കാണ് പരിക്കേറ്റത്.

ഇദ്ദേഹത്തെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് സാരമുള്ളതല്ലെന്ന് പൊലീസും ആശുപത്രി അധികൃതരും പറഞ്ഞു. അഖിലേഷിനെ ആക്രമിച്ച ശേഷം പ്രതി ഇവിടെ നിന്നും കടന്നു. ഇയാളെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. പ്രതിക്കായി തെരച്ചിൽ തുടങ്ങിയെന്നും ചോമ്പാല പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button