KozhikodeLatest NewsKeralaNattuvarthaNews

കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം : ഒ​രു കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു

എ​തി​ർ​ദി​ശ​ക​ളി​ലെ​ത്തി​യ കാ​റു​ക​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായ​ത്

കോ​ഴി​ക്കോ​ട്: കോ​ട്ടൂ​ളി​യി​ൽ കാ​റു​ക​ൾ കൂ​ട്ടി​യി​ടി​ച്ചുണ്ടായ അ​പ​ക​ടത്തിൽ ഒ​രു കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി​ന​ശി​ച്ചു. സം​ഭ​വ​ത്തി​ൽ, ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേൽക്കുകയും ചെയ്തു.

Read Also : ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി നിർദേശം

എ​തി​ർ​ദി​ശ​ക​ളി​ലെ​ത്തി​യ കാ​റു​ക​ൾ പ​ര​സ്പ​രം കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടമുണ്ടായ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ഡ​ൽ​ഹി ര​ജി​സ്ട്രേ​ഷ​നു​ള്ള സെ​ഡാ​ൻ കാ​റി​ന്‍റെ ഫ്ര​ണ്ട് ബം​പ​റി​ൽ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ആണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​രെ വേ​ഗം പു​റ​ത്തെ​ത്തി​ച്ചത്.

ആദ്യം കാ​റി​ന്‍റെ മു​ൻ​ഭാ​ഗ​ത്ത് നി​ന്ന് പ​ട​ർ​ന്ന തീ, ​പ​തി​യെ വാ​ഹ​ന​ത്തിൽ മുഴുവനായി പടരുകയായിരുന്നു. വിവരമറിഞ്ഞ് അ​ഗ്നി​ര​ക്ഷാ സേ​ന എ​ത്തി തീ ​അ​ണ​യ്ക്കു​മ്പോ​ഴേ​ക്കും കാ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചി​രു​ന്നു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​യാൾ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button