Latest NewsNewsIndia

ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി നിർദേശം

ന്യൂഡല്‍ഹി: ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങളിലെ വിനോദ സഞ്ചാരം തടയണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതിയുടെ നിർദേശം.

ഉത്തരാഖണ്ഡിലെ കോർബറ്റ് കടുവാ സംരക്ഷണ മേഖലയിൽ കടുവാ സഫാരി പാർക്ക് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം വന്നത്. വന്യജീവി സങ്കേതങ്ങൾ, കടുവാ സങ്കേതങ്ങൾ എന്നിവിടങ്ങളിൽ സഫാരികളും മൃഗശാലകളും സ്ഥാപിക്കാൻ അനുവദിക്കുന്ന നിയമങ്ങൾ റദ്ദാക്കണമെന്നാണ് നിര്‍ദേശം. അല്ലെങ്കിൽ ഈ നിയമങ്ങളിൽ ഭേദഗതി വരുത്തണമെന്ന് സുപ്രീം കോടതി ഉന്നതാധികാര സമിതി പറയുന്നു.

കടുവാ സംരക്ഷണ മേഖല ഉൾപ്പടെയുള്ള വന്യജീവി സങ്കേതങ്ങളിൽ സഫാരികളും മൃഗശാലകൾക്കും സ്ഥാപിക്കാൻ നൽകിയ അനുമതി റദ്ദാക്കണമെന്ന റിപ്പോർട്ട് സെൻട്രൽ എംപവേർഡ് കമ്മിറ്റി കഴിഞ്ഞ മാസം സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ജസ്റ്റിസുമാരായ ബിആർ ഗവായി, വിക്രം നാഥ് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ആണ് സുപ്രീംകോടതി സമിതി റിപ്പോർട്ട് പരിഗണിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button