KollamKeralaNattuvarthaLatest NewsNews

നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അപകടം: ര​ണ്ടുപേ​ര്‍​ക്ക് പ​രി​ക്ക്

ബൈ​ക്ക് യാ​ത്രി​ക​നും സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന രാ​മ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ജി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്

കൊല്ലം: നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ ര​ണ്ട് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റിയുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ​ഗുരുതര പരിക്കേറ്റു. ബൈ​ക്ക് യാ​ത്രി​ക​നും സ്‌​കൂ​ട്ട​ര്‍ ഓ​ടി​ച്ചി​രു​ന്ന രാ​മ​ന്‍​കു​ള​ങ്ങ​ര സ്വ​ദേ​ശി സ​ജി​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

Read Also : ഹോണ്ട: ചരിത്രം തിരുത്തിയെഴുതുന്നു, അടുത്ത വർഷം മുതൽ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് സ്കൂട്ടറുകൾ പുറത്തിറക്കും

കൊ​ല്ലം-​തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ മാ​മൂ​ട് പാ​ര്‍​ക്കി​ന് സ​മീ​പം ഇന്നലെ വൈ​കുന്നേരം മൂ​ന്ന​ര​യോ​ടെയാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. കു​ണ്ട​റ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് എ​തി​രേ വ​ന്ന ബൈ​ക്കി​ലും പി​ന്നാ​ലെ​യെ​ത്തി​യ സ്‌​കൂ​ട്ട​റി​ലും ഇ​ടി​യ്ക്കു​ക​യാ​യി​രു​ന്നു.

സ്‌​കൂ​ട്ട​റി​ന് പി​ന്നി​ലി​രു​ന്ന ജോ​ണ്‍​സ​ണ്‍ എ​ന്ന​യാ​ള്‍ പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ പാ​ല​ത്ത​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു. ബെ​ക്ക് യാ​ത്ര​ക്കാര​ന് ത​ല​യ്ക്കും കാ​ലി​നു​മാ​ണ് പ​രി​ക്കേ​റ്റത്. കാ​റി​ല്‍ മൂ​ന്നു​പേ​രു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ക്കാർക്കും പ​രി​ക്കില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button