Latest NewsNewsTechnology

ഇൻസ്പെയറിംഗ് ടെക്നോളജീസ്: അത്യാധുനിക ഇന്റലിജൻസിന്റ് ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചു

അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ സഹായിക്കുന്ന ട്രാഫിക് സിസ്റ്റത്തിനാണ് ഇൻസ്പയറിംഗ് ടെക്നോളജീസ് രൂപം നൽകിയിരിക്കുന്നത്

നൂതന ട്രാഫിക് സിഗ്നലിംഗ് സംവിധാനവുമായി രംഗത്തെത്തിയിരിക്കുകയാണ് കൊച്ചി മേക്കർ വില്ലേജിലെ ഇൻസ്പയറിംഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്. ദേശീയ ഹൈവേ അതോറിറ്റിയും, ഇന്ത്യൻ ഹൈവേ മാനേജ്മെന്റ് കമ്പനി ലിമിറ്റഡും സംയുക്തമായി നടത്തിയ ഗ്രാൻഡ് ചലഞ്ചിലാണ് അത്യാധുനിക ഫീച്ചറുകൾ ഉള്ള ട്രാഫിക് മാനേജ്മെന്റ് സിസ്റ്റം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്ത അഞ്ച് കമ്പനികൾക്കാണ് ഡൽഹിയിൽ നടന്ന ഗ്രാൻഡ് ചലഞ്ചിൽ പ്രോജക്ട് അവതരിപ്പിക്കാനുള്ള അവസരം ലഭിച്ചത്.

അപകടങ്ങൾ പരമാവധി ഒഴിവാക്കാൻ സഹായിക്കുന്ന ട്രാഫിക് സിസ്റ്റത്തിനാണ് ഇൻസ്പയറിംഗ് ടെക്നോളജീസ് രൂപം നൽകിയിരിക്കുന്നത്. റോഡിൽ വാഹനമുള്ളപ്പോൾ പ്രത്യേകം തിരിച്ചറിഞ്ഞ് അനുയോജ്യമായ സിഗ്നൽ നൽകുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. ഇത് വാഹനങ്ങളുടെ സാന്നിധ്യം മനസിലാക്കി അപകടം ഒഴിവാക്കാൻ ഡ്രൈവർമാരെ സഹായിക്കുന്നു. നിലവിലുള്ള നിശ്ചിത സമയം ഗതാഗതം നിർത്തിവച്ചുള്ള സിഗ്നലിംഗ് സംവിധാനത്തിന് പകരമായി എത്തിയ പുതിയ മോഡൽ വളരെയധികം പ്രശംസ നേടിയിട്ടുണ്ട്.

Also Read: പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രത്തിന്റെ പ്രാധാന്യം

shortlink

Post Your Comments


Back to top button