ThiruvananthapuramLatest NewsKeralaNattuvarthaNews

ഡോക്ടറുടെ വ്യാ​ജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളികകൾ വാങ്ങി വിൽപന : രണ്ടുപേർ അറസ്റ്റിൽ

ഇ​ര​വി​പു​രം കൊ​ടി​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ സ​നോ​ജ് (37), കൊ​ട്ടി​യം പ​റ​ക്കു​ളം വ​ലി​യ​വി​ള വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ സെ​യ്യ്ദാ​ലി (26) എ​ന്നി​വ​രെ​​ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്

തി​രു​വ​ന​ന്ത​പു​രം: ഡോക്ടറുടെ വ്യാ​ജ കുറിപ്പടി തയ്യാറാക്കി മയക്കുമരുന്ന് ഗുളിക വാങ്ങി വിറ്റവർ പൊലീസ് പിടിയിൽ. ഇ​ര​വി​പു​രം കൊ​ടി​യി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ സ​നോ​ജ് (37), കൊ​ട്ടി​യം പ​റ​ക്കു​ളം വ​ലി​യ​വി​ള വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ സെ​യ്യ്ദാ​ലി (26) എ​ന്നി​വ​രെ​​ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് ആണ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ നി​ന്ന്​ ഡോ​ക്ട​റു​ടെ നെ​യിം സീ​ൽ മോ​ഷ്​​ടി​ച്ച​തു​പ​യോ​ഗി​ച്ചായിരുന്നു വ്യാ​ജ കു​റി​പ്പ​ടി ത​യ്യാ​റാ​ക്കിയത്.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി സ​ർ​ജ​റി വി​ഭാ​ഗ​ത്തി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ജൂ​നി​യ​ർ റ​സി​ഡ​ന്റാ​യ ഡോ​ക്ട​റു​ടെ സീ​ലാ​ണ് മോ​ഷ​ണം പോ​യ​ത്. സെ​യ്യ്ദാ​ലി​യാ​ണ് സീ​ൽ മോ​ഷ്ടി​ച്ച​ത്. തു​ട​ർ​ന്ന്, ഡോ​ക്ട​റു​ടെ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

Read Also : തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കി: ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടമായി

വ​ലി​യ​തോ​തി​ൽ വി​വി​ധ മെ​ഡി​ക്ക​ൽ സ്റ്റോ​റു​ക​ളി​ൽ​ നി​ന്നും മ​രു​ന്നു​ക​ൾ വാ​ങ്ങു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​നെ തു​ട​ർ​ന്ന് തു​ട​ർ​ച്ച​യാ​യി പൊ​ലീ​സ്​ ന​ട​ത്തി​യ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല്ലം ജി​ല്ല​യി​ലെ ഒ​രു മെ​ഡി​ക്ക​ൽ സ്റ്റോ​റി​ൽ​ നി​ന്ന്​ മ​രു​ന്ന് വാ​ങ്ങാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളി​ൽ ​നി​ന്ന്​ മോ​ഷ​ണം​ പോ​യ സീ​ലും ഒ.​പി ടി​ക്ക​റ്റു​ക​ളും ക​ണ്ടെ​ടു​ത്തിട്ടുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button