ThiruvananthapuramLatest NewsKeralaNattuvarthaNews

ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം: ഭൂലോക അസംബന്ധം, താനല്ല ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ക്ലിഫ് ഹൗസിലെ കാലിത്തൊഴുത്തിന് 42 ലക്ഷം രൂപ ചെലവഴിച്ചു എന്നതുപോലുള്ള അസംബന്ധം ഭൂലോകത്തുണ്ടാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ക്ലിഫ് ഹൗസിന്റെ റോഡ് സൈഡിലെ മതില്‍ ഇടിഞ്ഞപ്പോഴാണ് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചതും തുക അനുവദിച്ചതെന്നും താനല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരാണ് കണക്ക് തയാറാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘തെറ്റായ പ്രചാരണം എവിടെവരെ എത്തി എന്ന് ആലോചിച്ചു പോവുകയാണ്. കാലിത്തൊഴുത്തില്‍ പാട്ട് ഉണ്ട് എന്നായിരുന്നു വിമര്‍ശനം. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നപ്പോള്‍ പാട്ട് ഒഴിവാക്കി എന്നായി പിന്നീടുള്ള പ്രചാരണം. വേറെ മാര്‍ഗം ഇല്ലാത്തതിനാലാണ് നികുതി വര്‍ധിപ്പിക്കേണ്ടി വന്നത്,’ മുഖ്യമന്ത്രി വ്യക്തമാക്കി

നെഹ്റുവിന്റെ കുടുംബത്തിലുള്ളവര്‍ എന്തുകൊണ്ടാണ് നെഹ്റു എന്ന കുടുംബപ്പേര് ഉപയോഗിക്കാത്തത്: പ്രധാനമന്ത്രി മോദി

നിശ്ചിത വരുമാനം നാടിന് ആവശ്യമുള്ളതിനാലാണ് ജനങ്ങള്‍ നികുതി വര്‍ധനവിനെ അനുകൂലിക്കുന്നത്. നാടിന്റെ നന്മയ്ക്കായി എല്ലാവരും ഒന്നിച്ചു നില്‍ക്കണം. യുഡിഎഫ് ഇന്ധന നികുതി വര്‍ധിപ്പിച്ചപ്പോഴുള്ള സാഹചര്യമല്ല ഇപ്പോഴുള്ളത്,’ മുഖ്യമന്ത്രി പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button