Latest NewsIndiaNews

ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും: പ്രധാനമന്ത്രി

ഡൽഹി: രാജ്യസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച പ്രതിപക്ഷത്തോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിങ്ങള്‍ എത്രമാത്രം ചെളി വാരിയെറിയുന്നോ അത്രയധികം താമര വിരിയുമെന്നു മോദി പറഞ്ഞു.

പ്രതിപക്ഷത്തിന്റെ പെരുമാറ്റം രാജ്യതാല്‍പര്യത്തിന് എതിരാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. മോദിയും ഗൗതം അദാനിയും സഹോദരങ്ങളാണെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രതിപക്ഷം രാജ്യസഭയിൽ പ്രതിഷേധം നടത്തിയത്.

വര്‍ദ്ധിപ്പിച്ച ഇന്ധന-വൈദ്യുതി-വെള്ളക്കരം പിന്‍വലിക്കണം: പിണറായി സര്‍ക്കാരിനെതിരെ ബിജെപിയുടെ പ്രതിഷേധം

‘സഭയിലെ ചില അംഗങ്ങളുടെ പെരുമാറ്റവും ബഹളവും രാജ്യത്തിനാകെ നിരാശ പകരുന്നതാണ്. ഇത്തരക്കാരോട് ഒരു കാര്യം പറയാൻ ഞാനാഗ്രഹിക്കുന്നു. ഞങ്ങളുടെ നേരെ നിങ്ങൾ എത്രമാത്രം ചെളി എറിയുന്നുവോ, അത്രയധികം താമരകൾ വിരിയും. താമര വസന്തത്തിൽ നിങ്ങൾക്ക് എല്ലാവർക്കും തുല്യ പങ്കാളിത്തമുണ്ട്. പ്രതിപക്ഷത്തോടു ഞങ്ങൾ നന്ദി പറയുന്നു,’ പ്രധാനമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button