ThiruvananthapuramKeralaNattuvarthaLatest NewsNews

തിരുവനന്തപുരത്ത് വൻ തീപിടുത്തം : മൂന്ന് വീടുകളിലേക്ക് തീ പടര്‍ന്നു, തീ അണയ്ക്കാന്‍ ശ്രമം തുടരുന്നു

ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്.

Read Also : നീർക്കെട്ട് കുറയ്ക്കുന്നത് മുതൽ ദഹനം മെച്ചപ്പെടുത്തുന്നത് വരെ: ലെമൺ ഗ്രാസിന്റെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങൾ മനസിലാക്കാം

കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിലേക്ക് ഉള്ളത് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിനെത്തിച്ചേരാൻ പ്രയാസമായിരുന്നു.

തൊട്ടടുത്ത് വീടുകളുണ്ട്. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് തീ പടരുന്ന സാഹചര്യവുമുണ്ട്. കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിളുകൾക്കാണ് തീപിടിച്ചത്. പരിസരവാസികളെ ഒഴിപ്പിച്ച് അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button