Latest NewsIndia

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുംബൈയില്‍ രാജ്യത്തെ ഒമ്പതാമത്തെയും പത്താമത്തെയും വന്ദേ ഭാരത് ട്രെയിനുകള്‍ ഫ്ലാഗ് ഓഫ് ചെയ്യും . മുംബൈ -സോളാപൂര്‍ ,മുംബൈ – സായ്നഗര്‍ ശിര്‍ദ്ദി എന്നീ രണ്ട് വന്ദേ ഭാരത് ട്രെയിനുകള്‍ ആണ് നരേന്ദ്രമോദി ഫ്ലാഗ് ഓഫ് ചെയ്യുന്നത്.

വൈകിട്ട് നാലുമണിയോടെ ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനലില്‍ വച്ചാണ് പരിപാടി. അന്ധേരിയില്‍ ദാവൂദി ബോറി സമുദായത്തിന്റെ സെയ്ഫി അക്കാദമിക്കായി നിര്‍മ്മിച്ച പുതിയ ക്യാമ്പസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇക്കഴിഞ്ഞ ജനുവരി 19 നും പ്രധാനമന്ത്രി മുംബൈയില്‍ എത്തുകയും വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തിരുന്നു.

മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തുടര്‍ച്ചയായുള്ള പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് രാഷ്ട്രീയ പ്രാധാന്യവും വ്യാഖ്യാനിക്കുന്നുണ്ട് മഹാവികാസ് അഘാഡി സഖ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button