Latest NewsNewsBusiness

ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് എയർ ഇന്ത്യ, പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പുവെച്ചു

ജനുവരി 27- ന് ബോയിംഗ് എയർലൈനുമായും എയർ ഇന്ത്യ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്

ബിസിനസ് വിപുലീകരണത്തിന് തുടക്കമിട്ട് രാജ്യത്തെ പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ. റിപ്പോർട്ടുകൾ പ്രകാരം, 500 പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണ് എയർ ഇന്ത്യ ഒപ്പുവെച്ചത്. ഏകദേശം 100 ബില്യൺ ഡോളറിലധികം മൂല്യമുള്ള വിമാനങ്ങളാണ് വാങ്ങുക. 250 എയർബസ് വിമാനങ്ങളും , 210 സിംഗിൾ-ഇടനാഴി A320 വിമാനങ്ങളും, 40 വൈഡ്ബോഡി A350 വിമാനങ്ങളും വാങ്ങാനാണ് എയർ ഇന്ത്യയുടെ നീക്കം.

പുതിയ വിമാനങ്ങൾ വാങ്ങുന്നതിനായി എയർബസും എയർ ഇന്ത്യയുമാണ് കരാറിൽ ഏർപ്പെട്ടത്. ഇതിനുപുറമേ, ജനുവരി 27- ന് ബോയിംഗ് എയർലൈനുമായും എയർ ഇന്ത്യ കരാറിൽ ഒപ്പുവച്ചിട്ടുണ്ട്. അതേസമയം, കരാറുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങളെ കുറിച്ച് എയർ ഇന്ത്യയോ എയർബസോ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. 2022 ജനുവരിയിലാണ് ടാറ്റ ഗ്രൂപ്പ് എയർ ഇന്ത്യയെ ഏറ്റെടുത്തത്. വിമാനങ്ങൾ സ്വന്തമാക്കുന്നതിനോടൊപ്പം എയർ ഇന്ത്യയുടെ വിവിധ പ്രവർത്തനങ്ങൾക്കായി 4 ബില്യൺ ഡോളർ മാറ്റിവയ്ക്കാൻ ടാറ്റ ഗ്രൂപ്പ് പദ്ധതിയിടുന്നുണ്ട്. വരും മാസങ്ങളിൽ നിരവധി മാറ്റങ്ങൾ എയർ ഇന്ത്യയിൽ വരുത്തിയേക്കാമെന്ന സൂചനകൾ ഉണ്ട്.

Also Read: പൊതു ശൗചാലയങ്ങളുടെ വാതിലുകൾ ഒരിക്കലും നിലത്തു തൊടാത്തതിന്റെ കാരണം ഇതാണ്: മനസിലാക്കാം

shortlink

Related Articles

Post Your Comments

Related Articles


Back to top button