KozhikodeLatest NewsKeralaNattuvarthaNews

ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് പെൺകുട്ടികൾ: അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഇരുചക്ര വാഹനത്തില്‍ ട്രിപ്പിൾസ് അടിച്ച് വിദ്യാർത്ഥിനികളുടെ സാഹസിക സ്കൂട്ടർ യാത്ര. നിയമം ലംഘിച്ച് യാത്ര ചെയ്ത ഇരുചക്രവാഹനം അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഹെൽമറ്റില്ലാതെ മൂന്ന് പെൺകുട്ടികൾ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്യുന്നതിന്റെയും ബസിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.

കോഴിക്കോട് മണാശ്ശേരി നാൽക്കവലയിൽ പട്ടാപ്പകൽ നടന്ന സംഭവത്തിൽ ട്രിപ്പിൾസ് അടിച്ചെത്തിയ വിദ്യാർത്ഥിനികളുടെ ഇരുചക്രവാഹനം അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇതിനിടെ ഒരു സ്വകാര്യ ബസ് വേഗത്തിൽ എത്തി.

അമ്മയ്ക്ക് കുട്ടിയെക്കാള്‍ പ്രാധാന്യം മറ്റൊരു ബന്ധത്തിൽ, കുട്ടിയെ അച്ഛനൊപ്പം വിട്ട് ഹൈക്കോടതി

അലക്ഷ്യമായെത്തിയ വിദ്യാർത്ഥിനികളെ കണ്ട് ഡ്രൈവർ ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാൽ അപകടം ഒഴിവായി. തുടർന്ന്, ബാലൻസ് തെറ്റിയെങ്കിലും ഒന്നും നടക്കാത്ത മട്ടിൽ വിദ്യാർത്ഥിനികൾ സ്കൂട്ടറുമായി പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button