KeralaLatest News

സഹകരണ ബാങ്കിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ആരോപണം: പികെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടിയുടെ അന്വേഷണം

തിരുവനന്തപുരം: കെടിഡിസി ചെയര്‍മാന്‍ പികെ ശശിക്കെതിരെ വീണ്ടും പാര്‍ട്ടി അന്വേഷണം. പാര്‍ട്ടി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട പരാതിയിലാണ് അന്വേഷണം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പുത്തലത്ത് ദിനേശനാണ് അന്വേഷണ ചുമതല. സഹകരണ ബാങ്കുകളിലെ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ തിരിമറി നടത്തി എന്നാണ് പികെ ശശിക്കെതിരെയുള്ള പരാതി.

മണ്ണാര്‍ക്കാട് ഏരിയാ കമ്മിറ്റിയില്‍ നേരിട്ടെത്തി പരാതി അന്വേഷിക്കണം എന്നാണ് പാര്‍ട്ടി നിര്‍ദേശം. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

സിപിഐഎം ഭരണത്തിന് കീഴിലുള്ള സഹകരണ ബാങ്കുകളില്‍ നിന്ന് സ്വാധീനം ഉപയോഗിച്ച് സാമ്പത്തിക ക്രമക്കേട് നടത്തി എന്നാണ് ആരോപണം. സമാന സ്വഭാവമുള്ള മറ്റ് പരാതികളും നിലവില്‍ നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button