KeralaLatest NewsNews

ക്ഷേത്ര മഹോത്സവത്തിൽ കാവി നിറം പാടില്ലെന്ന് പോലീസ്, ഇത് സിറിയയോ താലിബാനോ ആണോ? – ചോദ്യവുമായി എസ് സുരേഷ്

തിരുവനന്തപുരം: വെള്ളായണി ക്ഷേത്ര ഉത്സവത്തിന് കാവി നിറം പാടില്ലെന്ന പിണറായി പോലീസിന്റെ ഉത്തരവിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്ത്. ഇത് കേരളം തന്നെയല്ലേ എന്ന് ബി.ജെ.പി നേതാവ് എസ്. സുരേഷ് ചോദിക്കുന്നു. ഒരു നിറത്തെ മാത്രം നിരോധിച്ച് കൊണ്ടുള്ള ഉത്തരവ് പച്ച നിറത്തിന് ബാധകമാണോ എന്നും അദ്ദേഹം ചോദിക്കുന്നു. ഇത് സിറിയയോ താലിബാനോ ആണോ?, കേരളത്തിൽ ശരിയത്ത് നിയമവും ജിഹാദി പോലീസും ആയോ എന്നും സുരേഷ് പരിഹസിക്കുന്നു.

അതേസമയം, വെള്ളായണി ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന അലങ്കാരങ്ങളിൽ ഒരു നിറം (കാവി) മാത്രം ഉപയോഗിക്കാൻ പാടില്ല എന്ന പോലീസ് ഉത്തരവ് വന്നതിന് പിന്നാലെ, കൃത്യമറുപടിയുമായി സ്ഥലത്തെ ഭക്തർ രംഗത്തെത്തിയിരുന്നു. കാവി വിലക്കിയ പോലീസിനുള്ള വിശ്രമകേന്ദ്രം വരെ കാവിയിൽ പുതപ്പിച്ച് ആണ് വെള്ളായണിയിലെ ഭക്തർ പോലീസിന് മറുപടി നൽകിയത്.

വെള്ളായണി ക്ഷേത്ര കമ്മിറ്റി സെക്രട്ടറിക്ക് അയച്ച നോട്ടീസിലാണ് കാവി നിറം ഉൾപ്പെടുത്തരുത് എന്ന് പോലീസ് പറഞ്ഞിരിക്കുന്നത്. ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളിൽ ഒരു നിറം (കാവി) മാത്രം ഉപയോഗിക്കാൻ പാടില്ലെന്നും, രാഷ്ട്രീയ നിഷ്പക്ഷത പുലർത്തുന്ന രീതിയിൽ കാര്യങ്ങൾ ചെയ്യണമെന്നുമാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. വിപരീതമായി അലങ്കാരങ്ങൾ ചെയ്ത് സ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്ന പക്ഷം കമ്മിറ്റിയിലെ പ്രവർത്തകർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button