Latest NewsNewsTechnology

വാലന്റൈൻസ് ഡേ ആഘോഷമാക്കാൻ വോഡഫോൺ- ഐഡിയ, അധിക ചെലവില്ലാതെ സൗജന്യ ഡാറ്റ ലഭിക്കാൻ അവസരം

പ്രത്യേക മത്സരങ്ങളും വോഡഫോൺ- ഐഡിയ സംഘടിപ്പിക്കുന്നുണ്ട്

ലോകമെമ്പാടും വാലന്റൈൻസ് ഡേ ആഘോഷമാക്കുന്ന വേളയിൽ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ വോഡഫോൺ- ഐഡിയ. ഇത്തവണ സൗജന്യമായി അധിക ഡാറ്റ വാഗ്ദാനം ചെയ്യുന്ന വാലന്റൈൻസ് ഡേ ഓഫറാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ, പ്രത്യേക മത്സരങ്ങളും വോഡഫോൺ- ഐഡിയ സംഘടിപ്പിക്കുന്നുണ്ട്. മത്സരത്തിൽ വിജയികളാകുന്ന ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5,000 രൂപ വരെയുള്ള സമ്മാന വൗച്ചറുകൾ നേടാനുള്ള അവസരമുണ്ട്. വാലന്റൈൻസ് ഡേ ഓഫറിനെ കുറിച്ച് കൂടുതൽ അറിയാം.

299 രൂപയ്ക്കോ അതിന് മുകളിലോ അൺലിമിറ്റഡ് പ്ലാനുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് അധിക ചെലവില്ലാതെ 5 ജിബി അധിക ഡാറ്റ ലഭിക്കുന്നതാണ്. അതേസമയം, 199 രൂപയ്ക്കും 299 രൂപയ്ക്കും ഇടയിൽ റീചാർജ് ചെയ്യുന്നവർക്ക് 2 ജിബി അധിക ഡാറ്റയാണ് വാഗ്ദാനം ചെയ്യുന്നത്. 2023 ഫെബ്രുവരി 14 വരെ മാത്രമാണ് ഈ ഓഫർ ലഭിക്കുകയുള്ളൂ. കൂടാതെ, വാലന്റൈൻസ് ഡേയോട് അനുബന്ധിച്ച് Vodafone Idea VI Love Tune Contest എന്ന മത്സരത്തിൽ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് ഒട്ടനവധി സമ്മാനങ്ങളാണ്.

Also Read: മധ്യ​വ​യ​സ്ക​നെ​യും മ​ക​നെ​യും ആ​ക്ര​മി​ച്ചു : മൂ​ന്നു പേ​ർ പി​ടി​യി​ൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button