Latest NewsNewsTechnology

ലാവ: കിടിലൻ ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, സവിശേഷതകൾ ഇവയാണ്

 ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക

പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ലാവയുടെ ഏറ്റവും പുതിയ 5ജി ഹാൻഡ്സെറ്റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജിൽ വാങ്ങാൻ സാധിക്കുന്ന ഈ ഹാൻഡ്സെറ്റുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാം.

6.5 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഐപിഎസ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 90 ഹെർട്സ് റിഫ്രഷ് റേറ്റും സ്ലൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് അൺലോക്കും ഉൾപ്പെടുത്തിയിട്ടുണ്ട്. ലാവ ബ്ലേസ് പ്രോ സ്മാർട്ട്ഫോണുകളുടെ ഡിസൈനുമായി ഇവയ്ക്ക് സാമ്യമുണ്ട്. മീഡിയടെക് ഡെമൻസിറ്റി 700 പ്രോസസറിലാണ് പ്രവർത്തനം. ആൻഡ്രോയിഡ് 12 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

Also Read: ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ

ഗ്ലാസ് ഗ്രീൻ, ഗ്ലാസ് ബ്ലൂ എന്നിങ്ങനെ രണ്ട് കളർ വേരിയന്റുകളിലാണ് വാങ്ങാൻ സാധിക്കുക. 50 മെഗാപിക്സൽ എഐ ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉണ്ടെങ്കിലും മെമ്മറി കാർഡ് ഉപയോഗിച്ച് 1 ടിബി വരെ സ്റ്റോറേജ് വർദ്ധിപ്പിക്കാൻ സാധിക്കും. ലാവ ബ്ലേസ് 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 11,999 രൂപയാണ്. എന്നാൽ, കമ്പനിയുടെ പ്രത്യേക ഓഫർ പ്രകാരം 11,499 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button