Latest NewsNewsSaudi ArabiaInternationalGulf

ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം സ്വന്തം രാജ്യത്തെ ലൈസൻസ് ഉപയോഗിക്കാം: സൗദി അറേബ്യ

റിയാദ്: രാജ്യത്തേക്ക് എത്തുന്ന ഡ്രൈവർ വിസക്കാർക്ക് മൂന്നു മാസം വരെ അവരുടെ രാജ്യത്തെ ഡ്രൈവിങ് ലൈസൻസ് ഉപയോഗിച്ചു വാഹനമോടിക്കാൻ അനുമതി നൽകി സൗദി. റിക്രൂട്ട് ചെയ്ത വിസയിൽ വന്ന തീയതി മുതൽ മൂന്നു മാസത്തേക്കാണ് ഇത്തരത്തിൽ വാഹനമോടിക്കാൻ കഴിയുക. അതിനിടയിൽ സൗദി ലൈസൻസ് നേടണമെന്നാണ് നിർദ്ദേശം.

Read Also: ക്ഷേത്ര ഭാരവാഹികള്‍ ജീവിക്കാന്‍ അനുവദിക്കുന്നില്ല, പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് ശബ്ദസന്ദേശം അയച്ച് വീട്ടമ്മ ജീവനൊടുക്കി

ഈ സൗകര്യം ലഭിക്കാനായി വിദേശ ഡ്രൈവർ തന്റെ മാതൃരാജ്യത്തെ ലൈസൻസ് ഒരു അംഗീകൃത സ്ഥാപനം വഴി പരിഭാഷപ്പെടുത്തിയിരിക്കണം. ലൈസൻസിൽ പറഞ്ഞിരിക്കുന്ന തരം വാഹനം മാത്രമേ ഓടിക്കാൻ പാടുള്ളൂവെന്നും അധികൃതർ നിർദ്ദേശിച്ചു.

ഈ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ ഗതാഗത നിയമലംഘനമായി കണക്കാക്കപ്പെടും. നിയമ ലംഘകർക്ക് ശിക്ഷാനടപടികൾ നേരിടേണ്ടി വരുമെന്നും സൗദി അറേബ്യയിലെ അധികൃതർ മുന്നറിയിപ്പ് നൽകി.

Read Also: ഓൺലൈൻ റമ്മി കളിക്കാൻ ഗിരീഷ് ഉപയോഗിച്ചത് ലക്ഷങ്ങൾ; പലിശയ്ക്ക് പണമെടുത്തും പണയം വച്ചും കടബാധ്യത, ഒടുവില്‍ ആത്മഹത്യ 

shortlink

Related Articles

Post Your Comments

Related Articles


Back to top button