Latest NewsNewsIndia

യുവതിയെ പിടികൂടി നിമിഷങ്ങൾക്കുള്ളിൽ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവ, ഞെട്ടിക്കുന്ന ദൃശ്യങ്ങൾ: വൈറലായി വീഡിയോ

യുവതിയെ പിടികൂടി നിമിഷങ്ങൾക്കുള്ളിൽ വനത്തിലേക്ക് അപ്രത്യക്ഷമാകുന്ന കടുവയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു. ഈ വീഡിയോയിൽ, ഒരു സ്ത്രീയെ കടുവ പിടിച്ച് വനത്തിനുള്ളിലേക്ക് വലിച്ചിഴയ്ക്കുന്നത് കാണാം.

യുവതി കാറിന്റെ മുൻവശത്തു നിന്ന് ഇറങ്ങി മറുവശത്തേക്ക് പോകുന്നത് ദൃശ്യങ്ങളിൽ കാണാം. യുവതി കാറിന്റെ ഡോർ തുറക്കുമ്പോൾ, കാട്ടിൽ നിന്ന് പാഞ്ഞെത്തിയ ഒരു വലിയ കടുവ യുവതിയെ പിടികൂടി കാട്ടിലേക്ക് അപ്രത്യക്ഷമാകുന്നു. സഹയാത്രികർ കടുവയ്ക്ക് പിന്നാലെ ഓടുന്നതും ഒരു ഫോറസ്റ്റ് ഗാർഡ് ജീപ്പ് ഉടൻ തന്നെ വനത്തിലേക്ക് പോകുന്നതും വീഡിയോയിൽ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button