KeralaLatest NewsNews

സ്വരാജ് ട്രോഫി ആദ്യമായി തിരുവനന്തപുരം നഗരസഭയ്ക്ക്, മേയര്‍ ആര്യാ രാജേന്ദ്രനെ  പുകഴ്ത്തി എ.എ റഹിം എംപിയുടെ കുറിപ്പ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്‌കാരം ഇത്തവണ തിരുവനന്തപുരം നഗരസഭക്ക് ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് എ.എ റഹിം എം.പി. ഇത് അഭിമാനകരമായ നേട്ടം എന്നാണ് എം.പി തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെച്ചിരിക്കുന്നത്.

Read Also: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മികച്ച പ്രകടനത്തിന് ഏര്‍പ്പെടുത്തുന്ന സ്വരാജ് ട്രോഫി പുരസ്‌കാരം തിരുവനന്തപുരം നഗരസഭക്ക്

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘മികച്ച നഗരസഭയ്ക്കുള്ള സ്വരാജ് ട്രോഫി തിരുവനന്തപുരം നഗരസഭയ്ക്ക്. ഇതാദ്യമായാണ് തിരുവനന്തപുരം നഗരസഭയ്ക്ക് ഈ പുരസ്‌കാരം ലഭിക്കുന്നത്. അഭിമാനകരമായ നേട്ടം. വികസനത്തില്‍,ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന നഗരസഭയ്ക്ക് ഇനിയും പുരസ്‌കാരങ്ങള്‍ സ്വന്തമാക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. മേയര്‍ ആര്യാ രാജേന്ദ്രനും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍’.

shortlink

Related Articles

Post Your Comments

Related Articles


Back to top button