PalakkadKeralaNattuvarthaLatest NewsNews

കാട്ടുപന്നിയുടെ ആക്രമണം : കർഷകന് പരിക്ക്

കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്

ഷൊർണൂർ: പശുക്കളെ മേച്ചു നിൽക്കുകയായിരുന്ന കർഷകന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. കുറ്റിക്കാട് വീട്ടിൽ കൃഷ്ണ ദാസിനെയാണ് (56) ആക്രമിച്ചത്.

Read Also : ക്ഷേത്രോത്സവങ്ങൾക്ക് കാവിനിറമല്ലാത്ത അലങ്കാരമേ ഉപയോഗിക്കാവൂ എന്ന് ജില്ലാ ഭരണകൂടത്തിന് ശഠിക്കാനാവില്ല: ഹൈക്കോടതി

കവളപ്പാറ കാരക്കാട് പാടശേഖരത്തിലെ എരുമേലി പാടത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. സമീപത്ത് മേഞ്ഞിരുന്ന പശുക്കൾ ഓടി വന്നതോടെയാണ് പന്നി സ്ഥലം വിട്ടത്.

Read Also : ‘പെട്രോളിനെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാൻ കേന്ദ്രം തയ്യാർ, സംസ്ഥാനങ്ങൾ സമ്മതിക്കണം ‘- ധനമന്ത്രി നിര്‍മലാ സീതാരാമന്‍

കൃഷ്ണദാസിനെ ഷൊർണൂരിലെ സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പന്നികളുടെ ശല്യം മൂലം ഏറെ വിളനാശം ഉണ്ടാകുന്ന സ്ഥലമാണ് കാരക്കാട് പാടശേഖരം. ഇതിന് ഒരു പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button