KeralaLatest NewsNews

‘ഇന്ത്യ നിങ്ങളുടെ തന്തയുടെ സ്വത്ത് അല്ല സംഘി ജീ’: എ.ബി.വി.പി പ്രവർത്തകരെ വിമർശിച്ച് ഫാത്തിമ തഹ്‌ലിയ

തെലങ്കാന: ഹൈദരാബാദ് കേന്ദ്ര യൂനിവേഴ്സിറ്റിയിൽ മുസ്ലിം സ്റ്റുഡന്‍റ്സ് ഫെഡറേഷൻ (എം.എസ്.എഫ്) വിദ്യാർഥികൾക്കു നേരെ എ.ബി.വി.പി പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തെ വിമർശിച്ച് ഫാത്തിമ തഹ്‌ലിയ. ‘ഇന്ത്യയിൽ നിന്ന് പാകിസ്താനിലേക്ക് പോകൂ എന്ന് ഞങ്ങളോട് ആക്രോശിക്കാൻ ഇന്ത്യ ‘ആപ്കാ പിതാജീ ക്കാ സ്വത്ത് നഹീ ഹേ സംഘി ജീ..’ എന്നാണ് ഫാത്തിമ ഫേസ്‌ബുക്കിൽ കുറിച്ചിരിക്കുന്നത്.

സര്‍വകലാശാലയില്‍ ഇന്നലെ നടന്ന യൂണിയന്‍ ജനറല്‍ ബോഡി യോഗത്തിൽ ‘ഗോലി മാരോ’ വിളികളുമായി എ.ബി.വി.പി സംഘം എം.എസ്.എഫ് പ്രവർത്തകരുമായി ഏറ്റുമുട്ടിയിരുന്നു. എം.എസ്.എഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിനിടെ എത്തിയ എ.ബി.വി.പി പ്രവർത്തകർ ‘നിങ്ങൾ പാകിസ്ഥാനിലേക്ക് പോകൂ’ എന്ന് വിളിച്ച് പറഞ്ഞു. ഇതോടെ, പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായി. ചില വിദ്യാർഥികൾ ​ശാരീരികമായി മർദ്ദിക്കാൻ ശ്രമിച്ചെന്ന് എം.എസ്.എഫ് ആരോപിച്ചു.

അതേസമയം, സംഭവത്തിനിടെ കാംപസിലെ സുരക്ഷാ ജീവനക്കാർ പക്ഷപാതം കാണിച്ചതായും വിദ്യാർത്ഥികൾ ആരോപിച്ചു. യോഗം അലങ്കോലപ്പെട്ടെങ്കിലും യൂനിയൻ അംഗങ്ങൾ റിപ്പോർട്ട് അവതരിപ്പിക്കുന്നത് തുടർന്നു. എ.ബി.വി.പി വിദ്യാർഥികൾ നടപടികൾ തടസപ്പെടുത്തിയതായി എം.എസ്.എഫ് വിദ്യാർത്ഥികൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button