Latest NewsNewsIndia

ബിബിസി ഓഫീസുകളിലെ പരിശോധന: വരുമാനവും പ്രവർത്തനവും തമ്മിൽ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ്

ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് സ്ഥിരീകരിച്ച് ആദായ നികുതി വകുപ്പ്. പ്രവർത്തനത്തിന് ആനുപാതികമായ വരുമാനമല്ല ബിബിസി രേഖകളിൽ കാണിച്ചിരിക്കുന്നതെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. നികുതി കൃത്യമായി അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതായാണ് വിവരം.

Read Also: ഇന്ത്യയെ തകർക്കാൻ സോറോസിന്റെ അച്ചാരം കൈപ്പറ്റിയവരിൽ ഇടത് ബുദ്ധിജീവികളും മാധ്യമങ്ങളും: സന്ദീപ് വാര്യർ

ഇന്ത്യയിലെ പ്രവർത്തനങ്ങളിൽ നിന്നും ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റിയതുമായി ബന്ധപ്പെട്ടും ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരുടെ മൊഴികളിൽ നിന്നും രേഖകളും ഡിജിറ്റൽ തെളിവുകളും പരിശോധിച്ചതിൽ നിന്നും നിർണായക വിവരങ്ങൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ബിബിസി ഓഫീസുകളിൽ നടത്തിയ പരിശോധന സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയിരുന്നു. ചില രേഖകൾ ആവശ്യപ്പെട്ടപ്പോൾ കാലതാമസം വരുത്തി. പരിശോധന നീളാൻ ഇത് കാരണമായെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദമാക്കി.

60 മണിക്കൂർ നേരമാണ് ബിബിസി ഓഫീസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ആദായ നികുതി നിയമം 133 എ പ്രകാരമാണ് സർവേ നടത്തിയതെന്ന് നേരത്തെ ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു.

Read Also: യുഎസിലെ കഞ്ചാവ് വിതരണക്കാർക്ക് ഇനി മുതൽ ഉൽപ്പന്നങ്ങളും ബ്രാൻഡും പരസ്യം ചെയ്യാം, പുതിയ നീക്കവുമായി ട്വിറ്റർ

shortlink

Related Articles

Post Your Comments

Related Articles


Back to top button