Latest NewsNewsIndia

ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി

ന്യൂഡല്‍ഹി: ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. അന്വേഷണത്തിൽ ആദായ നികുതി അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി പ്രസ്താവനയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡൽഹിയിൽ 60 മണിക്കൂറും മുംബൈയിൽ 55 മണിക്കൂറുമായിരുന്നു റെയ്ഡ്. ബിബിസി ഓഫീസിൽ നിന്ന് നിരവധി രേഖകളും പെൻഡ്രൈവുകളും ഹാർഡ് ഡ്രൈവുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്നാണ് വിവരം.

അക്കൗണ്ട്സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു.

‘ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കും. വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു’- ബിബിസി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button