Latest NewsNewsIndia

ലോകജനതയ്ക്ക് സുസ്ഥിരമായ ഭാവി നൽകാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിയും: ഇന്ത്യയെ പ്രശംസിച്ച് ജോ ബൈഡൻ

ന്യൂഡൽഹി: ഇന്ത്യയെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വ്യോമയാന മേഖലയിലെ ഏറ്റവും വലിയ കരാറിൽ ഏർപ്പെട്ടതിനാണ് അദ്ദേഹം ഇന്ത്യയെ പ്രശംസിച്ചത്.

Read Also: പാടിക്കഴിഞ്ഞാല്‍ ജാതി ഏതാന്ന് ചോദിക്കും, അതൊന്നും പുറത്ത് പറയാതെ ഒളിച്ചാണ് ഇവിടെ വരെ എത്തിയത്, പേടിയാണ്: വൈറൽ

അമേരിക്കൻ കമ്പനിയായ ബോയിങ്ങുമായി 3400 കോടി ഡോളർ രൂപയുടെ കരാറിലാണ് ടാറ്റാ ഗ്രൂപ്പ് ഒപ്പുവെച്ചത്. നരേന്ദ്ര മോദിക്കൊപ്പം ലോകജനതയക്ക് സുസ്ഥിരമായ ഭാവി നൽകാനും ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കാനും കഴിയുമെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. ഫ്രഞ്ച് കമ്പനിയായ എയർബസ്, അമേരിക്കൻ കമ്പനിയായ ബോയിങ്ങ് എന്നിവയിൽ നിന്നായി 470 വിമാനങ്ങളാണ് എയർ ഇന്ത്യയ്ക്കായി ടാറ്റാ ഗ്രൂപ്പ് വാങ്ങുന്നത്.

ഏകദേശം 5.7 ലക്ഷം കോടി രൂപയുടേതാണ് ഇടപാട്. കരാർ ഇന്ത്യൻ വ്യോമയാന മേഖലയിലെ സുപ്രധാനമായ ചുവടുവയ്പ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

Read Also: ഖലിസ്ഥാൻ ടൈഗർ ഫോഴ്‌സും ജമ്മുകശ്മീർ ഗസ്‌നവി ഫോഴ്‌സും തീവ്രവാദ സംഘടനകൾ: പ്രഖ്യാപനവുമായി ആഭ്യന്തര മന്ത്രാലയം

shortlink

Related Articles

Post Your Comments

Related Articles


Back to top button