KeralaLatest NewsNews

‘പ്രണവിന്റെ മരണ വാർത്തക്ക് കീഴെയുള്ള ഹഹ സ്മൈലി കാണുമ്പോൾ ഒരു തരം മരവിപ്പ് കലർന്ന പേടിയാണ് തോന്നുന്നത്’: വൈറൽ കുറിപ്പ്

തൃശൂർ: സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ തൃശ്ശൂര്‍ കണ്ണിക്കര സ്വദേശി പ്രണവ് (31) അന്തരിച്ചു. പ്രണവ് ഷഹാന എന്ന പേരിലാണ് ഇദ്ദേഹം സമൂഹമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. പ്രണവിന്റെ മരണവാർത്ത മലയാളികളെ നൊമ്പരത്തിലാഴ്ത്തുമ്പോൾ, ഒരു കൂട്ടർ മരണം ആഘോഷിക്കുന്ന തിരക്കിലാണ്. പ്രണവിന്റെ മരണവാർത്തയ്ക്ക് താഴെ വരുന്ന ‘ഹഹ’ റിയാക്ഷൻ കാണുമ്പോൾ ഇത്ര ക്രൂരമായി ഇവർക്കൊക്കെ ചിന്തിക്കാൻ എങ്ങനെ സാധിക്കുമെന്ന് മനഃസാക്ഷിയുള്ള ആർക്കും തോന്നിപ്പോകും.

ഇത്തരക്കാരെ വിമർശിച്ചുകൊണ്ടുള്ള ഒരു ഫേസ്‌ബുക്ക് പോസ്റ്റാണ് സോഷ്യൽ മീഡിയകളിൽ ശ്രദ്ധേയമാകുന്നത്. പ്രണവിന്റെ അകാല മരണ വാർത്തക്ക് കീഴെ ഇത്രയേറെ സന്തോഷപ്രകടനങ്ങൾ കാണുമ്പോൾ സത്യത്തിൽ ഒരു തരം മരവിപ്പ് കലർന്ന പേടി തന്നെയാണ് തോന്നുന്നതെന്ന് ഡിജിറ്റൽ ക്രിയേറ്റർ ആയ പ്രവീൺ പ്രഭാകർ ഫേസ്‌ബുക്കിൽ കുറിച്ചു. മതം ഇത്രയേറെ നിയന്ത്രിക്കുന്ന എത്ര ലക്ഷം മനുഷ്യരാണ് നമുക്കിടയിൽ ഇങ്ങനെ സ്ലീപ്പർ സെൽസുകളെ പോലെ ജീവിക്കുന്നതെന്ന് പ്രവീൺ ചോദിക്കുന്നു.

പ്രവീണിന്റെ വൈറൽ പോസ്റ്റ്:

ഇത് പ്രണവും ഷഹാനയും…. പ്രണവ് ഷഹാന എന്ന ഒറ്റപേരിൽ അവരുടെ കഥകൾ ലോകത്തോട് പറയുന്നവർ…8 വർഷം മുന്നേ ഒരു അപകടത്തിൽ നട്ടെല്ല് തകർന്ന് ചലനശേഷി നഷ്ടപെട്ട പ്രണവ്… അയാളെ സ്നേഹിച്ചു കൂടെ കൂടി അയാളുടെ ചലനമായ ഷഹാന… അയാൾ ജീവിച്ചിരുന്നപ്പോൾ വിശ്വസിച്ചിരുന്ന മതമോ രാഷ്ട്രീയമോ എന്തുമായി കൊള്ളട്ടെ, പക്ഷേ ആ യുവാവിന്റെ അകാല മരണ വാർത്തക്ക് കീഴെ ഇത്രയേറെ സന്തോഷപ്രകടനങ്ങൾ കാണുമ്പോൾ സത്യത്തിൽ ഒരു തരം മരവിപ്പ് കലർന്ന പേടി തന്നെയാണ് തോന്നുന്നത്… മതം ഇത്രയേറെ നിയന്ത്രിക്കുന്ന എത്ര ലക്ഷം മനുഷ്യരാണ് നമുക്കിടയിൽ ഇങ്ങനെ സ്ലീപ്പർ സെൽസുകളെ പോലെ ജീവിക്കുന്നത്… ഇങ്ങനെയുള്ള ഓരോ അവസരങ്ങൾക്ക് വേണ്ടി അവർ കാത്തിരിക്കുന്ന പോലെ…. വല്ലാത്ത കഷ്ടം തന്നെയാണ് ഇത്തരകാരുടെ കാര്യം…ഏതൊക്കെ മനുഷ്യരുടെ ജീവിതം ഓഡിറ്റ് ചെയ്താലാണ് അവർക്ക് അവരുടെ മതത്തെ വളർത്താൻ കഴിയുക…. ദൈവത്തെ സന്തോഷിപ്പിക്കാൻ കഴിയുക.

ചലന ശേഷി ഇല്ലാത്ത ആ യുവാവിനെ സ്നേഹിക്കാനും പരിചരിക്കാനും അയാൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെക്കാനും കാണിച്ച ഷഹാനയുടെ മനസ് സത്യത്തിൽ അപൂർവമായ ഒന്നാണ്… രണ്ട് പേർ തമ്മിലുള്ള പ്രണയത്തിനു മതമോ ജാതിയോ ആരോഗ്യമുള്ള ശരീരമോ പോലും ഒരു അതിർവരമ്പ് ആവില്ല എന്ന് അവർ രണ്ടുപേരും കാണിച്ചു തന്നു… അതിൽ പോയി രാഷ്ട്രീയവും മതവും ചികഞ്ഞു ആത്മ നിർവൃതി കൊള്ളുന്ന ഇത്തരക്കാരെ കരുതിയിരിക്കുക….അതിനി ഏത് മതത്തിൽ പെട്ട മനുഷ്യരായാലും…. കാരണം ഇത്തരം മതാന്ധത ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയല്ല… എല്ലാ മതങ്ങളിലും ഇവരെ പോലെയുള്ള പുഴുക്കുത്തുകളുണ്ട്…. അവരെ കഴിയുന്നത്ര ഒറ്റപ്പെടുത്തുക… കാരണം ലോകം കുറച്ചെങ്കിലും സുന്ദരമാകണമെങ്കിൽ ഇത്തരക്കാർക്ക് നമ്മുടെ ജീവിതത്തിൽ സ്പേസ് കൊടുക്കാതിരിക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത്.
പ്രണവിന് ആദരാഞ്ജലികൾ… ഒപ്പം ഷഹാനക്ക് മുന്നോട്ടുള്ള ജീവിതത്തിന് മനക്കരുത്ത് ഉണ്ടാവട്ടെ എന്ന് ആഗ്രഹിക്കുന്നു… അതിനൊപ്പം തന്നെ ഈ മരണം ആഘോഷമാക്കുന്ന തീവ്രവാദികൾക്ക് അവരുടെ ദൈവം നിരുപാധികം അനുഗ്രഹാശിസ്സുകൾ നൽകട്ടെ എന്നും ആശംസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button