Latest NewsNewsTechnology

ഏറ്റവും നിരക്ക് കുറഞ്ഞ അടിസ്ഥാന പ്ലാൻ അവതരിപ്പിച്ച് എയർടെൽ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

155 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 1 ജിബി ഡാറ്റ ലഭിക്കുന്നതാണ്

ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ അവതരിപ്പിക്കുന്നതിൽ മുന്നിട്ടുനിൽക്കുന്ന ടെലികോം സേവന ദാതാക്കളാണ് ഭാരതി എയർടെൽ. കുറഞ്ഞ നിരക്കുകൾ മുതൽ വലിയ നിരക്കുകൾ വരെയുള്ള റീചാർജ് പ്ലാനുകൾ എയർടെലിൽ ലഭ്യമാണ്. അതേസമയം, വരിക്കാരുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണെങ്കിലും, നിരക്കുകൾ ഉയർത്തുന്നതിൽ ഒന്നാം സ്ഥാനത്താണ് എയർടെൽ. നിലവിൽ, ഉപഭോക്താക്കൾക്കായി എൻട്രി ലെവൽ പ്ലാനുമായാണ് എയർടെൽ എത്തിയിരിക്കുന്നത്. 155 രൂപയ്ക്ക് റീചാർജ് ചെയ്യാൻ സാധിക്കുന്ന ഈ പ്ലാനിലെ സവിശേഷതകൾ എന്തൊക്കെ അറിയാം.

155 രൂപയുടെ പ്ലാൻ പ്രധാനമായും ഊന്നൽ നൽകുന്നത് കോളിംഗ് ആവശ്യങ്ങൾക്കാണ്. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിംഗ് വോയിസ് കോൾ ആനുകൂല്യം എന്നിവ ഈ പ്ലാനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ, 155 രൂപയ്ക്ക് റീചാർജ് ചെയ്യുന്നവർക്ക് 1 ജിബി ഡാറ്റ ലഭിക്കുന്നതാണ്. അതേസമയം, പ്ലാനിൽ ലഭ്യമാകുന്ന 1 ജിബി ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ പിന്നീടുള്ള ഡാറ്റ ഉപയോഗത്തിന് എംബിക്ക് 50 പൈസ നിരക്ക് ഈടാക്കും. 300 എസ്എംഎസും ലഭിക്കും. എയർടെൽ ഉപഭോക്താക്കൾക്ക് സൗജന്യ ഹലോ ട്യൂൺസ്, വിങ്ക് മ്യൂസിക് എന്നിവയിലേക്കുള്ള ആക്സസും ലഭിക്കുന്നതാണ്. 24 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.

Also Read: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശിക തീർത്ത് നൽകും: ധനമന്ത്രി നിർമ്മലാ സീതാരാമൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button