Latest NewsNewsIndia

31 ലക്ഷം രുദ്രാക്ഷങ്ങള്‍ കൊണ്ടുണ്ടാക്കിയ മഹാശിവലിംഗം, അതിവിശിഷ്ടമായ ഭസ്മ ആരതി: ഇത് കാണാന്‍ മാത്രം ഭക്തരുടെ ഒഴുക്ക്

 

ഉജ്ജയിനി: ഇന്ന് ഭക്തര്‍ക്ക് ഏറ്റവും പ്രാധാന്യമുള്ള മഹാശിവരാത്രിയാണ്. മഹാശിവരാത്രിയുടെ പുണ്യം നുകര്‍ന്ന് പ്രാര്‍ത്ഥനയിലും ക്ഷേത്രദര്‍ശനത്തിലുമാണ് വിശ്വാസികള്‍. ഭാരതത്തിലെ ഓരോ ശിവക്ഷേത്രവും ഭക്തരാല്‍ നിറയുന്ന സവിശേഷ ദിവസമാണ് മഹാശിവരാത്രി. ഉജ്ജയിനിലെ മഹാകാലേശ്വര ക്ഷേത്രത്തിലെ ഭസ്മ ആരതി ഏറെ വിശിഷ്ടമാണ്. ഇതു കാണുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഭക്തര്‍ ഉജ്ജയിനിലേക്ക് ഒഴുകി എത്തിയത്.

Read Also: ശമ്പളം ഗഡുക്കളാക്കി നൽകുന്നതിൽ വിവാദത്തിന്റെ കാര്യമില്ല: യൂണിയനുകൾ ആവശ്യപ്പെട്ടാൽ ചർച്ചയ്ക്ക് തയ്യാറെന്ന് ഗതാഗത മന്ത്രി

12 ജ്യോതിര്‍ലിംഗങ്ങളില്‍ ഒന്നാണ് ഉജ്ജയിനിലെ മഹാകാലേശ്വര്‍ ക്ഷേത്രം. ശിപ്ര നദിക്കരയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാകാല രൂപത്തില്‍ ശിവന്‍ തന്റെ ദേഹമാസകലം ഭസ്മം പൂശുന്നതിന്റെ പ്രതീകമായാണ് ഇവിടെ ഭസ്മ ആരതി നടത്തുന്നത്. എല്ലാദിവസവും പുലര്‍ച്ചെയാണ് ഭസ്മ ആരതി നടത്തുക. ക്ഷേത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണിത്.ഗുജറാത്തിലെ ധരമംപൂറിലെ ഭീമന്‍ ശിവലിംഗവും അത്ഭുതം സൃഷ്ടിക്കുകയാണ്. 31.5 അടിയിലുള്ള ഈ ശിവലിംഗം നിര്‍മ്മിച്ചിരിക്കുന്നത് 31 ലക്ഷം രുദ്രാക്ഷങ്ങള്‍ കൊണ്ടാണ്. നൂറുകണക്കിന് പേരാണ് ഇതു കാണുന്നതിനായി എത്തിക്കൊണ്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button