Latest NewsNewsTechnology

വിവോ ട1 5ജി: വിലയും സവിശേഷതയും അറിയാം

6.58 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

ഇന്ത്യൻ വിപണി കീഴടക്കിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വിവോ. വ്യത്യസ്ഥമായ ഡിസൈനിലാണ് വിവോ ഓരോ ഹാൻഡ്സെറ്റുകളും വിപണിയിൽ അവതരിപ്പിക്കുന്നത്. അത്തരത്തിൽ പുറത്തിറക്കിയ മികച്ച 5ജി ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വിവോ ട1 5ജി. ബഡ്ജറ്റ് സ്വന്തമാക്കാൻ സാധിക്കുന്ന, ഒട്ടനവധി ഫീച്ചറുകൾ ഉള്ള സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയും ഈ ഹാൻഡ്സെറ്റിന് ഉണ്ട്. വിവോ ട1 5ജി സ്മാർട്ട്ഫോണുകളുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് അറിയാം.

6.58 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 1080×2408 പിക്സൽ റെസല്യൂഷൻ ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 695 5ജി പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 12 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. അടുത്തിടെ വിവോ ടി1 5ജിയുടെ സിൽക്കി വൈറ്റ് കളർ വേരിയന്റ് പുറത്തിറക്കിയിരുന്നു.

Also Read: ഏറ്റവും നിരക്ക് കുറഞ്ഞ അടിസ്ഥാന പ്ലാൻ അവതരിപ്പിച്ച് എയർടെൽ, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

50 മെഗാപിക്സൽ, 2 മെഗാപിക്സൽ, 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറയാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 5,000 എംഎഎച്ച് ആണ് ബാറ്ററി ലൈഫ്. 4 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റിൽ വാങ്ങാൻ സാധിക്കുന്ന ഈ വിവോ ട1 5ജി സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 15,990 രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button