KottayamNattuvarthaLatest NewsNews

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം : ഗൃഹനാഥൻ മരിച്ചു

നീ​ണ്ടൂ​ർ പു​ളി​ക്ക​ക്കു​ഴി​യി​ൽ പി.​ജെ. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ - 69) ആ​ണ് മരിച്ചത്

നീ​ണ്ടൂ​ർ: ഗൃ​ഹ​നാ​ഥ​ൻ ഓ​ട്ടോ​റി​ക്ഷ നിയന്ത്രണം വിട്ട് മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. പ​ള്ളി​യി​ൽ പ്രാ​ർ​ഥ​ന​യ്ക്കു​ശേ​ഷം മ​ട​ങ്ങി​യ നീ​ണ്ടൂ​ർ പു​ളി​ക്ക​ക്കു​ഴി​യി​ൽ പി.​ജെ. ഏ​ബ്ര​ഹാം (അ​വ​റാ​ച്ച​ൻ – 69) ആ​ണ് മരിച്ചത്.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 4.30-ന് ​അ​തി​ര​മ്പു​ഴ​യി​ൽ ആണ് അപകടം നടന്നത്. അ​തി​ര​മ്പു​ഴ പ​ള്ളി​യി​ലെ​ത്തി പ്രാ​ർത്ഥി​ച്ച​ശേ​ഷം പ്രൈ​വ​റ്റ് ഓ​ട്ടോ​റി​ക്ഷ​യി​ൽ മ​ട​ങ്ങു​മ്പോ​ൾ പ​ള്ളി​യി​ലേ​ക്കു പ്ര​വേ​ശി​ക്കു​ന്ന ക​വാ​ട​ത്തി​നു സ​മീ​പം​വ​ച്ച് നി​യ​ന്ത്ര​ണംവി​ട്ട ഓ​ട്ടോ​റി​ക്ഷ മ​റി​യു​ക​യാ​യി​രു​ന്നു. തുടർന്ന്, നാട്ടുകാർ ചേർന്ന് ഉടൻ തന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും രാ​ത്രി 10 മ​ണി​യോ​ടെ മ​രിക്കുകയായിരുന്നു.

Read Also : കരുനാഗപ്പള്ളിയിൽ വീണ്ടും വൻ പാൻമസാല വേട്ട : പിടിച്ചെടുത്തത് 50 ലക്ഷത്തോളം രൂപയുടെ പാൻമസാല

സം​സ്കാ​രം ഇ​ന്ന് 3.30-ന് ​നീ​ണ്ടൂ​ർ സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ നടക്കും. ഭാ​ര്യ ഫി​ലോ​മി​ന നീ​ണ്ടൂ​ർ പ​റ​മ​ല​യി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സു​ഗ​ന്ധി, സു​ബി, സു​നി​മോ​ൾ, മ​രു​മ​ക്ക​ൾ: സി​ജോ (കൈ​പ്പു​ഴ), തോ​മ​സ് (നീ​ണ്ടൂ​ർ), ജി​നേ​ഷ് (പു​ൽ​പ്പ​ള്ളി).

shortlink

Related Articles

Post Your Comments

Related Articles


Back to top button