Latest NewsNewsTechnology

ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി ഗൂഗിൾ, കാരണം ഇതാണ്

ടെക് ലോകത്ത് മികച്ച പ്രതികരണമാണ് ചാറ്റ്ജിടിപിക്ക് ലഭിച്ചത്

ജീവനക്കാർക്ക് കർശന നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഗൂഗിൾ. റിപ്പോർട്ടുകൾ പ്രകാരം, കമ്പനിയിലെ എല്ലാ ജീവനക്കാരോടും ബാർഡ് സാങ്കേതികവിദ്യ പരീക്ഷിക്കാനുളള നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങൾ ജീവനക്കാർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ ദിവസവും രണ്ടോ നാലോ മണിക്കൂറെങ്കിലും സാങ്കേതികവിദ്യ പരീക്ഷിക്കാൻ സമയം കണ്ടെത്തേണ്ടതാണെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു.

നിലവിൽ, ഓപ്പൺ എഐ ചാറ്റ്ജിടിപി എന്ന സേവനം അവതരിപ്പിച്ചിരുന്നു. ടെക് ലോകത്ത് മികച്ച പ്രതികരണമാണ് ചാറ്റ്ജിടിപിക്ക് ലഭിച്ചത്. എന്നാൽ, ചാറ്റ്ജിടിപി ഗൂഗിളിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബാർഡ് സേവനം ആരംഭിച്ചത്. ഇന്റർനെറ്റ് സെർച്ച് രംഗത്ത് ചാറ്റ്ജിപിടി സൃഷ്ടിച്ച വെല്ലുവിളി എത്രയും വേഗം അതിജീവിക്കാനാണ് ഗൂഗിളിന്റെ ലക്ഷ്യം. പരീക്ഷണാടിസ്ഥാനത്തിൽ ബാർഡ് സാങ്കേതികവിദ്യ ലഭ്യമാക്കിയിട്ടുണ്ട്. ഗൂഗിൾ ബാർഡിന്റെ സുരക്ഷ, ഗുണമേന്മ എന്നിവ സംബന്ധിച്ച അഭിപ്രായങ്ങൾ അറിയിക്കുന്നതിനും പ്രശ്നങ്ങൾ കണ്ടെത്തുന്നതിനുമാണ് ഇവ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്.

Also Read: പ്രേമം പൊളിഞ്ഞതിനെ കളിയാക്കി, ബന്ധുക്കളെ ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തി യുവാവ്: ഒരാളുടെ നില ഗുരുതരം

shortlink

Related Articles

Post Your Comments

Related Articles


Back to top button