ThiruvananthapuramNattuvarthaLatest NewsKeralaNews

മൂത്രമൊഴിക്കാൻ വിലങ്ങഴിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമം : 15കാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ ഓടിച്ചിട്ട് പിടിച്ച് പൊലീസ്

കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം

തിരുവനന്തപുരം: പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കൊലക്കേസ് പ്രതിയെ ഓടിച്ചിട്ട് പിടികൂടി. തിരുവനന്തപുരം കാട്ടാക്കട കോടതിക്ക് സമീപത്ത് ഇന്ന് രാവിലെയാണ് സംഭവം നടന്നത്. വടപ്പാറയിലെ 15 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി രാജേഷാണ് പോലീസിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ചത്.

read also: യുക്രെയ്ന്‍-റഷ്യ യുദ്ധം: ‘സമാധാന ഫോര്‍മുല’യ്ക്കായി ഇന്ത്യയുടെ സഹായം തേടി സെലന്‍സ്‌കി, പരിഹാരത്തിന് ഡോവലിനെ വിളിച്ചു

കാട്ടാക്കട ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ മൂത്രമൊഴിക്കണമെന്ന് ഇയാൾ  ആവശ്യപ്പെട്ടു. തുടർന്നു വിലങ്ങ് അഴിച്ച സമയത്താണ്  ഓടി രക്ഷപ്പെടാൻ ശ്രമിച്ചത്. ഇതിനു മുൻപും ഇയാൾ രക്ഷപ്പെട്ടിരുന്നു. നെയ്യാർ ഡാം ഓപ്പൺ ജയിലിൽ നിന്നും ചാടിയ ഇയാളെ ഒരു വർഷം ഒളിവിൽ കഴിഞ്ഞ ശേഷമാണ് പൊലീസിന് പിടിക്കാൻ സാധിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button