PalakkadLatest NewsKeralaNattuvarthaNews

ഭിന്നശേഷിക്കാരനായ ഗായകന് ഗാനമേളക്കിടെ കുഴഞ്ഞ് വീണ് ദാരുണാന്ത്യം

മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ(42) ആണ് മരിച്ചത്

പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ(42) ആണ് മരിച്ചത്.

Read Also : കരിപ്പൂർ വിമാനത്താവളത്തിൽ സ്വര്‍ണ്ണ വേട്ട; ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവുമായി യുവാവ് പിടിയില്‍

ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക്ക് ഓൺ വീൽസ്’ ഗാനമേളക്കിടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയ കബീർ അതിന് ശേഷം ഇറങ്ങി വന്ന് തന്‍റെ മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആക്ട്സ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം ഇന്ന് മതിലകം ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ നടക്കും.

shortlink

Related Articles

Post Your Comments


Back to top button