Latest NewsNewsLife Style

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? ഈ പഴങ്ങൾ കഴിക്കൂ…

ഭാരം കുറയ്ക്കാൻ പലരും ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് പഴങ്ങൾ. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്നറിയാം…

സ്വാഭാവികമായും കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള സിട്രസ് പഴമാണ് ഓറഞ്ച്. ഓറഞ്ചിൽ കാണപ്പെടുന്ന വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ അമിതവണ്ണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും.

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പഴമാണ് പേരയ്ക്ക. ഒരു പഴത്തിൽ 37 കലോറിയാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന പേരയ്ക്ക ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

മാതളനാരങ്ങയിൽ കാണപ്പെടുന്ന പോളിഫെനോളുകളും ലിനോലെനിക് ആസിഡിന്റെ സംയോജനവും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും സഹായിക്കും. അവയിൽ കലോറിയും വിറ്റാമിനുകളും ധാതുക്കളും കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ അനുയോജ്യമായ പഴമാണ്. കൂടാതെ, ശരീരഭാരം കുറയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്ന ഭക്ഷണ നാരുകൾ, ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ മാതളനാരങ്ങ സമ്പന്നമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button