Latest NewsNewsIndiaCrime

11കാരിയുടെ കൊലപാതകം, പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായകമായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍

പെൺകുട്ടിയെ കാണാതായ ദിവസം രാവിലെ 11.50ന് ആണ് കുട്ടിയുടെ അമ്മയ്ക്ക് മിസ്ഡ് കോള്‍ ലഭിച്ചത്

ന്യൂഡല്‍ഹി: സ്‌കൂളിൽ പോയ 11 കാരിയുടെ കൊലപാതകത്തില്‍ തുമ്പായത് അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍. ഡല്‍ഹിയിലാണ് സംഭവം. പെണ്‍കുട്ടിയെ കാണാതായ ദിവസം അമ്മയ്ക്ക് ലഭിച്ച മിസ്ഡ് കോള്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി.

read also: ചിന്ത ജെറോമിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവിന് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

പെൺകുട്ടിയെ കാണാതായ ദിവസം രാവിലെ 11.50ന് ആണ് കുട്ടിയുടെ അമ്മയ്ക്ക് മിസ്ഡ് കോള്‍ ലഭിച്ചത്. മിസ്ഡ് കോള്‍ നമ്പറില്‍ തിരിച്ചു വിളിച്ചെങ്കിലും നമ്പര്‍ സ്വിച്ച്‌ ഓഫ് ആയിരുന്നു. സ്‌കൂളില്‍ നിന്ന് തിരിച്ചുവരുന്ന സമയമായിട്ടും കുട്ടി വീട്ടില്‍ തിരികെ എത്താതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുപതുകാരൻ പിടിയിലായത്. കൊലപ്പെടുത്തിയ ശേഷം കുട്ടിയുടെ മൃതദേഹം വലിച്ചെറിഞ്ഞതായും പ്രതി മൊഴി നല്‍കി. എന്നാല്‍ കൊലപാതകത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button