Latest NewsNewsTechnology

ചാറ്റ്ജിപിടി പിന്തുണയുള്ള ബിംഗ് ബ്രൗസർ സ്മാർട്ട്ഫോണുകളിലും ഉപയോഗിക്കാം, കൂടുതൽ വിവരങ്ങൾ ഇങ്ങനെ

169 രാജ്യങ്ങളിലായി ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ആർട്ടിഫിഷ്യൽ അടിസ്ഥാനമാക്കിയുള്ള ബിംഗ് ബ്രൗസർ ഉപയോഗിക്കുന്നത്

ടെക് ലോകത്ത് ഏറെ തരംഗം സൃഷ്ടിച്ച ചാറ്റ്ജിപിടിയുടെ സേവനം ആസ്വദിക്കാൻ അവസരം. റിപ്പോർട്ടുകൾ പ്രകാരം, മൈക്രോസോഫ്റ്റിന്റെ ചാറ്റ്ജിപിടി പിന്തുണയോടു കൂടിയുള്ള ബിംഗ് ബ്രൗസർ ഇപ്പോൾ സ്മാർട്ട്ഫോണിലും ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ബിംഗ്, എഡ്ജ് ബ്രൗസറുകൾ ഡൗൺലോഡ് ചെയ്യാൻ കഴിയും.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിന്തുണ ഉറപ്പുവരുത്തിയതിന് പുറമേ, ആപ്പുകളിലെ യൂസർ ഇന്റർഫേസിൽ ചില മാറ്റങ്ങളും മൈക്രോസോഫ്റ്റ് വരുത്തിയിട്ടുണ്ട്. ഉപയോക്താക്കൾക്ക് ബിംഗ് ബ്രൗസറിൽ എഐ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.  ഇത്തവണ പ്രിവ്യൂ പതിപ്പ് പുറത്തിറക്കിയതിനാൽ മുൻഗണന ക്രമം അനുസരിച്ച് ഈ സേവനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നതാണ്.

Also Read: ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വിൽപന : കഞ്ചാവുമായി അ​സം സ്വ​ദേ​ശി​ അറസ്റ്റിൽ

169 രാജ്യങ്ങളിലായി ഏകദേശം 10 ലക്ഷത്തിലധികം ആളുകളാണ് ആർട്ടിഫിഷ്യൽ അടിസ്ഥാനമാക്കിയുള്ള ബിംഗ് ബ്രൗസർ ഉപയോഗിക്കുന്നത്. ഏകദേശം 64 ശതമാനത്തോളം ഇന്റർനെറ്റ് സെർച്ചുകൾ നടക്കുന്നത് സ്മാർട്ട്ഫോണുകളിലാണ്. പുതിയ ബിംഗ് ബ്രൗസറിൽ അവതരിപ്പിച്ചതോടെ വിവിധ രാജ്യങ്ങളിൽ നിന്നും ഏകദേശം 71 ശതമാനം ഉപയോക്താക്കളും അനുകൂല പ്രതികരണമാണ് അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button