Latest NewsIndiaNewsBusiness

ലോകബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്ത് ഇന്ത്യൻ സാന്നിധ്യം, അജയ് ബാംഗയെ നാമനിർദ്ദേശം ചെയ്ത് ജോ ബൈഡൻ

നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപ്പാസ് 2023 ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ് പുതിയ നാമനിർദ്ദേശം

ലോകബാങ്കിന്റെ തലവനായി ഇന്ത്യക്കാരനായ അജയ് ബാംഗയെ നാമനിർദ്ദേശം ചെയ്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപ്പാസ് 2023 ഏപ്രിലിൽ വിരമിക്കാനിരിക്കുകയാണ് പുതിയ നാമനിർദ്ദേശം. ലോകബാങ്കിന്റെ എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിച്ചാൽ ഉടൻ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നതാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ ക്ഷേമത്തിനായി പ്രവർത്തനം നടത്താൻ ലോക ബാങ്കിനെ നയിക്കാൻ കഴിയുന്ന ഒരു നേതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരമായാണ് യുഎസ് ഇതിനെ കാണുന്നത്.

നിലവിൽ, ജനറൽ അറ്റ്‌ലാന്റിക് വൈസ് ചെയർമാനായി സേവനമനുഷ്ഠിക്കുന്ന വ്യക്തിയാണ് അജയ് ബാംഗ. മാസ്റ്റർ കാർഡ് പ്രസിഡന്റും സിഇഒയുമായും പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, നെസ്‌ലെ, പെപ്സികോ തുടങ്ങിയ കമ്പനികളിൽ ഉന്നത പദവിയും അലങ്കരിച്ചിട്ടുണ്ട്. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിന്റെ സ്ഥാപക ട്രസ്റ്റി, അമേരിക്കൻ ഇന്ത്യ ഫൗണ്ടേഷന്റെ ചെയർമാൻ കൂടിയായിരുന്നു ബാംഗ.

Also Read: നിരോധിത പുകയില ഉൽപന്നങ്ങളുമായി നാല് അന്യസംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

പുണെ സ്വദേശിയാണ് അജയ് ബാംഗ. ഷിംലയിലെ സെന്റ് എഡ്വേർഡ് സ്‌കൂളിലും ഹൈദരാബാദിലെ ഹൈദരാബാദ് പബ്ലിക് സ്‌കൂളിലും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം അജയ് ബംഗ സെന്റ് സ്റ്റീഫൻസ് കോളേജിൽ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദമെടുത്തു. പിന്നീട് അഹമ്മദാബാദിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ നിന്നും (ഐഐഎം-എ) എംബിഎയും പൂർത്തിയാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button