Latest NewsNewsTechnology

ടെക് ലോകത്തെ ഞെട്ടിക്കാൻ ഐഫോൺ 15 ഈ വർഷം എത്തും, സവിശേഷതകൾ ഇവയാണ്

ഐഫോൺ 15 സീരീസിൽ ഡൈനാമിക് ഐലൻഡ് ഉണ്ടാകാൻ സാധ്യതയുണ്ട്

ടെക് ലോകത്തെ ഞെട്ടിക്കാൻ അധിക കരുത്തോടെ ആപ്പിളിന്റെ ഏറ്റവും പുതിയ ഹാൻഡ്സെറ്റായ ഐഫോൺ 15 ഈ വർഷം അവതരിപ്പിക്കും. യൂറോപ്യൻ യൂണിയന്റെ നിബന്ധനകൾക്ക് വിധേയമായി പല മാറ്റങ്ങളും ഐഫോൺ 15- ൽ ഉണ്ടാകാൻ സാധ്യതയുണ്ട്. ഐഫോണുകളുടെ മറ്റു ലോഞ്ചുകൾ പോലെ ഈ വർഷം സെപ്തംബറിൽ തന്നെ ഐഫോൺ 15 എത്തിയേക്കും. ഈ മോഡലിൽ പ്രതീക്ഷിക്കാവുന്ന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

നെക്സ്റ്റ് ജനറേഷൻ ഐഫോൺ എന്നുതന്നെ ഈ ഹാൻസെറ്റിനെ വിശേഷിപ്പിക്കാവുന്നതാണ്. വ്യത്യസ്ഥമായ ഒട്ടനവധി ഫീച്ചറുകൾ ഇവയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഐഫോൺ 15 സീരീസിൽ ഡൈനാമിക് ഐലൻഡ് ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, ഐഫോൺ 14- നെക്കാൾ വലുപ്പക്കൂടുതൽ ഐഫോൺ 15- ന് ആകാനാണ് സാധ്യത.

Also Read: കെഎസ്ആർടിസി ബസിന് അടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം

വശങ്ങളിൽ വോളിയം കൂട്ടാനും കുറയ്ക്കാനും സഹായിക്കുന്ന സ്വിച്ചുകൾ ഉൾപ്പെടുത്തിയേക്കും. ഇത്തവണ മ്യൂട്ട് സ്വിച്ചിന്റെ ഡിസൈൻ മാറാനും സാധ്യതയുണ്ട്. ഐഫോൺ 15 സീരീസിൽ അധിക റാം ലഭിക്കുന്നതിനാൽ, ഈ സീരീസുകളുടെ മൾട്ടി ടാസ്ക്കിംഗ് ശേഷി ഉയർന്നേക്കും. മറ്റു മോഡലുകളിൽ നിന്നും വളരെ വ്യത്യസ്ഥമായി യുഎസ്ബി ടൈപ്പ് സി ചാർജിംഗ് പോർട്ടുകൾ ആപ്പിൾ 15- ൽ പ്രതീക്ഷിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button