KeralaLatest NewsNews

നെയ്യാറ്റിൻകരയിൽ വൃദ്ധയായ മാതാവിനെ അതിക്രൂരമായി മര്‍ദ്ദിച്ചു മകന്‍; ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിൻകര മാമ്പഴക്കരയിൽ വൃദ്ധയായ മാതാവിനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ശാന്ത എന്ന വൃദ്ധ മാതാവിനെയാണ് രാജേഷ് വെൽഡിങ്ങ് തൊഴിലാളിയായ മകൻ രാജേഷ് (ശ്രീജിത്) ക്രൂരമായി മർദ്ദിച്ചത്. ജോലി കഴിഞ്ഞു മദ്യപിച്ചു എത്തുന്ന രാജേഷ് ദിവസവും രാത്രിയിൽ വൃദ്ധ മാതാവിനെ മർദ്ദിക്കുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാർ പറഞ്ഞു.

അമ്മയും മകനും മാത്രമാണ് വീട്ടിൽ താമസം. രാജേഷിൻ്റെ സ്വഭാവ വൈകൃതം മൂലം ഭാര്യയും മക്കളും പിണങ്ങി പോയിരുന്നു.

നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും മർദ്ദനം തുടരുവെന്ന് നാട്ടുകാരുടെ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button