KeralaMollywoodLatest NewsNewsEntertainment

ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു, ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും മുന്‍പില്‍ തലകുനിക്കുന്നു: ദിലീപ്

ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്.

കൊച്ചിയിലെ തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ആഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാനെത്തി ദിലീപ്. ശിവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തില്‍ ഷക്കീല എത്തിയതിന് പിന്നാലെയാണ് ദിലീപും എത്തിയത്. താരം ഇവിടെ നടത്തിയ പ്രസംഗത്തിലെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു.

read also: വളർത്തു മീൻ ചത്തതിന്റെ മനോവിഷമത്തിൽ എട്ടാംക്ലാസുകാരൻ ജീവനൊടുക്കി : സംഭവം മലപ്പുറത്ത്

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

‘ ഇവിടെ ഞാനൊരു അതിഥിയാണ് എന്ന് എനിക്ക് തോന്നുന്നില്ല. കാരണം കിട്ടുന്ന സമയത്ത്, പറ്റാവുന്ന നേരത്ത് തൈക്കാട്ടപ്പനെ കാണാന്‍ വരുന്ന ഒരു ഭക്തനാണ് ഞാന്‍. ഞാന്‍ ജനിച്ചത് എടവനക്കാട്, വളര്‍ന്നത് ആലുവയില്‍, ഇപ്പോള്‍ ഇവിടേയും ഞാന്‍ താമസിക്കുന്നുണ്ട് തൈക്കാട്ടപ്പന്റെ മണ്ണില്‍. തൊട്ടപ്പുറത്ത് തന്നെയാണ് അമ്മയുടെ വീട്.

വര്‍ഷങ്ങളായിട്ട് ഇതുവഴി പോകുമ്പോഴൊക്കെ ശിവരാത്രി മഹോത്സവ സമയത്ത് അവിടെ നിന്നൊക്കെ പല പ്രോഗ്രാമുകളും കുറച്ച് നേരം വീക്ഷിച്ച് പോകാറുണ്ട്. പക്ഷെ ഒരിക്കലും ഇവിടത്തെ ഒരു വേദിയില്‍ ഇരുന്ന് സംസാരിക്കാന്‍ എനിക്ക് അവസരം ഉണ്ടായിട്ടില്ല. അതിന് അവസരം തന്നവരോടും നാട്ടുകാരോടും ക്ഷേത്ര ഭാരവാഹികളോടും എന്റെ നന്ദി അറിയിക്കുകയാണ്. സിനിമ ഇന്‍ഡസ്ട്രിയില്‍ വന്നിട്ട്…, 1991 ലാണ് ഞാന്‍ സിനിമാലോകത്തേയ്ക്ക് പ്രവേശിക്കുന്നത്. അസിസ്റ്റന്റ് ഡയറക്ടറായി. പിന്നീട് 1995 ല്‍ എനിക്ക് തോന്നുന്നു ഇത് 28-മത്തെ വര്‍ഷമാണ്. വ്യത്യസ്തമായിട്ടുള്ള ഒരുപാട് വേഷങ്ങള്‍ ചെയ്യാന്‍ എനിക്ക് അവസരം തന്നത് നിങ്ങളാണ്. എന്റെ പ്രിയപ്പെട്ട പ്രേക്ഷകരാണ്.

കാരണം, ഞാന്‍ ചെയ്യുന്ന സിനിമകള്‍ വിജയിച്ചത് കൊണ്ടാണ്. അത് വിജയിപ്പിച്ചത് നിങ്ങളുടെ സ്‌നേഹമാണ്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുമ്പോള്‍ നിങ്ങള്‍ തന്ന സ്‌നേഹനവും കൈയടിയും നിങ്ങള്‍ നിങ്ങളുടെ വിലയേറിയ സമയവും പൈസയുമൊക്കെ ഞങ്ങള്‍ക്ക് വേണ്ടി ഇന്‍വെസ്റ്റ് ചെയ്ത് നിങ്ങള്‍ തിയേറ്ററില്‍ വന്നത് കൊണ്ട് മാത്രമാണ് എന്നെ പോലൊരു കലാകാരന് ഇന്നീ വേദിയില്‍ സംസാരിക്കാന്‍ ഇടയായത്.

ഈ കഴിഞ്ഞ 28 വര്‍ഷമായിട്ട് എന്റെ കഥാപാത്രങ്ങളിലൂടെ എന്നെ നേരിട്ട് കാണാത്ത നിങ്ങള്‍ ഒരുപാട് പേരുണ്ട്. ചിലര്‍ എന്നെ കണ്ടിട്ടുണ്ടാകും. ആ സ്‌നേഹത്തിന് മുന്‍പില്‍ ഓരോ നിമിഷവും ഞാന്‍ നിങ്ങളോട് മനസറിഞ്ഞ് നന്ദി പറയുകയാണ്. ഞാന്‍ പൊതുപരിപാടികളില്‍ നിന്ന് മാറി നില്‍ക്കുകയാണ് കുറച്ച് കാലമായിട്ട്. കാരണം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ വലിയ ഒരു നിയമപോരാട്ടത്തിലായിരുന്നു.

ഒരുപാട് പേരുടെ പ്രാര്‍ത്ഥന എന്നോടൊപ്പമുണ്ട് എന്ന് ഞാന്‍ തിരിച്ചറിഞ്ഞ ഒരാളാണ്. ആ സ്‌നേഹത്തിനും പ്രാര്‍ത്ഥനക്കും മുന്‍പില്‍ ഞാന്‍ തലകുനിക്കുകയാണ്. ഒരു കലാകാരനെ സംബന്ധിച്ച് അവരുടെ എനര്‍ജി എന്ന് പറയുന്നത് നിങ്ങളുടെ ഈ രണ്ട് കൈ കൂട്ടി കിട്ടുമ്പോള്‍ ഉള്ള അടിയില്ലേ. അതാണ്. അത് തരുന്ന എനര്‍ജി ഞങ്ങളെ പോലുള്ള കലാകാരന്‍മാര്‍ക്ക് വലിയ ശക്തിയാണ്. ഒരു വേദിയില്‍ നിന്ന് പെര്‍ഫോം ചെയ്യുക എന്നത് ചെറിയ കാര്യമല്ല’- ദിലീപ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button