ThiruvananthapuramKeralaNattuvarthaLatest NewsNews

വ​ഴി​യ​രി​കി​ലെ ഷെ​ഡി​ൽ മ​ധ്യ​വ​യ​സ്ക​ൻ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ : ദുരൂഹത

വ​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി സൗ​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്

തി​രു​വ​ന​ന്ത​പു​രം: ആ​ര്യ​നാ​ട് മ​ധ്യ​വ​യ​സ്ക​നെ ത​ല​യ്ക്ക​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ണ്ട​യ്ക്ക​ൽ സ്വ​ദേ​ശി സൗ​ന്ദ്ര​ൻ (50) ആ​ണ് മ​രി​ച്ച​ത്.

Read Also : സ്വപ്‌നയുമായുള്ള രവീന്ദ്രന്റെ സ്വകാര്യ ചാറ്റില്‍ മുഴുവനും അശ്ലീലം, സി.എം രവീന്ദ്രനെതിരെയുള്ള കുരുക്ക് മുറുക്കാന്‍ ഇഡി

വ​ഴി​യ​രി​കി​ലെ ഷെ​ഡി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. അ​ടി​യേ​റ്റ​തി​ന്‍റെ മു​റി​വു​ക​ൾ ത​ല​യിൽ കണ്ടെത്തിയിട്ടുണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പം വ​ടി​യും ക​ണ്ടെ​ത്തി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിശോധന നടത്തി.

മദ്യലഹരിയിൽ സ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്ന ആളാണ് മരിച്ച സൗന്ദ്രൻ എന്നാണ് പൊലീസിന് കിട്ടിയ വിവരം. തലയ്ക്ക് അടിയേറ്റതാണോ മരണ കാരണം എന്നത് അടക്കം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. സഹോദരൻ ഗോപുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Read Also : സംസ്ഥാനത്ത് ഇന്ന് ജനശതാബ്ദി ഉൾപ്പെടെ മൂന്ന് ട്രെയിനുകൾ റദ്ദ് ചെയ്തു, ട്രെയിൻ ഗതാഗതം നാളെയും തടസപ്പെടും

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button