NewsMobile PhoneTechnology

വൺപ്ലസ് 8 പ്രോ: പ്രധാന ഫീച്ചറുകൾ അറിയാം

6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്

വിപണിയിൽ ഒട്ടനവധി ആരാധകർ ഉള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് വൺപ്ലസ്. കുറഞ്ഞ കാലയളവിൽ മികച്ച സവിശേഷതകൾ ഉള്ള ഒട്ടനവധി സ്മാർട്ട്ഫോണുകൾ വൺപ്ലസ് പുറത്തിറക്കിയിട്ടുണ്ട്. അത്തരത്തിൽ ജനപ്രീതി നേടിയ വൺപ്ലസിന്റെ ഹാൻഡ്സെറ്റുകളിൽ ഒന്നാണ് വൺപ്ലസ് 8 പ്രോ. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് അറിയാം.

6.78 ഇഞ്ച് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 3168 × 1400 ആണ് പിക്സൽ റെസലൂഷൻ. ക്വാൽകം സ്നാപ്ഡ്രാഗൺ 865 പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 10 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്.

Also Read: ബഹിരാകാശ രംഗത്തും ആധിപത്യം സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ, മൂന്നാം ചാന്ദ്രയാത്ര ഉടന്‍

48 മെഗാപിക്സൽ, 8 മെഗാപിക്സൽ, 48 മെഗാപിക്സൽ, 5 മെഗാപിക്സൽ ക്വാഡ് ക്യാമറ സജ്ജീകരണമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 16 മെഗാപിക്സലാണ് സെൽഫി ക്യാമറ. 4,519 എംഎഎച്ച് ബാറ്ററി ലൈഫും, 30 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 48,999 രൂപയും, 12 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള മോഡലിന്റെ വില 49,999 രൂപയുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button