Latest NewsNewsLife Style

ഭക്ഷണത്തിൽ ഉൾപ്പെടുത്താം ഡ്രാഗൺ ഫ്രൂട്ട്; അറിയാം ആരോഗ്യഗുണങ്ങൾ

പോഷക ഗുണങ്ങൾ നിരവധി ഉള്ള പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ വൈറ്റമിൻ സി, ഇ കൂടാതെ ധാതുക്കളായ മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടിയ അളവിൽ ഈ പഴം കഴിക്കുന്നത് ദോഷം ചെയ്യും. എന്നാൽ മിതമായ അളവിൽ ‍‍‍ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം െചയ്യും.

രോഗങ്ങൾ അകറ്റുന്നു – ഡ്രാഗൺ ഫ്രൂട്ടിലടങ്ങിയ ആന്റി ഓക്സിഡന്റുകൾ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ഫ്രീറാഡിക്കലുകളുടെ നാശം തടയാനും ഈ ആന്റി ഓക്സി‍ഡന്റുകൾ സഹായിക്കും. ഇതു വഴി രോഗങ്ങൾ അകറ്റാൻ സാധിക്കുന്നു.

നാരുകള്‍ – ദഹനത്തിനു സഹായിക്കുന്ന നാരുകള്‍ (Fibres) ധാരാളം അടങ്ങിയ പഴമാണിത്. ബവല്‍ മൂവ്മെന്റ്സ് മെച്ചപ്പെടുത്താനും നാരുകൾ സഹായിക്കും. ഇത് മലാശയ അർബുദം തടയുന്നു.

മഗ്നീഷ്യം – ഡ്രാഗൺ ഫ്രൂട്ടിൽ മഗ്നീഷ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് സംരക്ഷണമേകുന്നു. കൂടാതെ ശരീരത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് സഹായിക്കുകയും ചെയ്യുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button