Latest NewsNewsLife Style

ഹൃദയത്തെ ആരോഗ്യമുള്ളതാക്കാൻ കഴിക്കാം ഈ നട്സുകൾ

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്ട്രോൾ നിയന്ത്രിക്കാനും ചില നട്സുകൾ സഹായിക്കും. ശരീരത്തിന് ആവശ്യമായ വസ്തുവാണ് കൊളസ്ട്രോൾ. മെഴുകുപോലുള്ള ഈ വസ്തു ഹോർമോണുകളുടെ നിർമാണം, വൈറ്റമിൻ ഡി യുടെ ഉൽപ്പാദനം, ഭക്ഷണം ദഹിക്കാൻ ആവശ്യമായ വസ്തുക്കളുടെ ഉൽപ്പാദനം ഇവയെ എല്ലാം സഹായിക്കും. എന്നാൽ കൊളസ്ട്രോൾ അധികമായാൽ അത് രക്തത്തിലെ മറ്റ് വസ്തുക്കളുമായി ചേർന്ന് പ്ലേക്ക് രൂപപ്പെടാൻ കാരണമാകും. ഈ പ്ലേക്ക് കൊറോണറി ആർട്ടറി ഡിസീസ് അഥവാ ഹൃദ്രോഗത്തിനു കാരണമാകും. മൂന്നു തരം കൊളസ്ട്രോൾ ആണുള്ളത്.

എൽഡിഎൽ കൊളസ്ട്രോൾ – ചീത്ത കൊളസ്ട്രോൾ അഥവാ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ. എച്ച്ഡിഎൽ കൊളസ്ട്രോൾ– ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ അഥവാ നല്ല കൊളസ്ട്രോൾ.

വിഎൽഡിഎൽ കൊളസ്ട്രോൾ – വെരി ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ. ഇത് ഹൃദയധമനികളിൽ തടസ്സമുണ്ടാക്കുകയും ഹൃദയസങ്കീർണതകൾക്ക് കാരണമാകുകയും ചെയ്യും.

ഭക്ഷണരീതിയും വ്യായാമവും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ഹൃദയത്തിന്റെ ആരോഗ്യകരമായ പ്രവർത്തനത്തിനും നല്ല കൊളസ്ട്രോൾ ഉണ്ടാകുവാനും നട്സ് (അണ്ടിപ്പരിപ്പുകൾ) സഹായിക്കും. അൺസാച്ചുറേറ്റഡ് ഫാറ്റ്, സസ്യപ്രോട്ടീനുകൾ, നാരുകൾ, ധാതുക്കൾ ഇവ നട്സിൽ ധാരാളം ഉണ്ട്. നട്സുകൾ ഉപയോഗിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. ആഴ്ചയിൽ നാലോ അഞ്ചോ തവണ മുപ്പത് ഗ്രാം വീതം നട്സ് കഴിക്കുന്നത് ഹൃദയാരോഗ്യമേകും.

വാൾനട്ടിൽ 15 ശതമാനം പ്രോട്ടീനും 65 ശതമാനം ഫാറ്റും ഉണ്ട്. അന്നജം വളരെ കുറവാണിതിൽ. ഒമേഗ 3 ഫാറ്റ് ഇവയിൽ ധാരാളം ഉണ്ട്. ഹൃദയസംബന്ധമായ രോഗങ്ങൾ ഉണ്ടാകുന്നതിൽ നിന്ന് ശരീരത്തിന് സംരക്ഷണമേകാൻ വാൾനട്ട് സഹായിക്കും. ചീത്തകൊളസ്ട്രോൾ (LDL) മൂലമുള്ള ഓക്സീകരണ നാശം തടയാൻ ഇത് സഹായിക്കും. വയറിലെ ബാക്ടീരിയകൾക്കും ഇത് നല്ലതാണ്. വിശപ്പു നിയന്ത്രിക്കാൻ ഇത് സഹായിക്കും. കൂടാതെ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാനും വാൾനട്ട് സഹായിക്കും. തലച്ചോറിന് ഇൻഫ്ലമേഷൻ വരാതെയും വാൾനട്ടിലടങ്ങിയ പോഷകങ്ങൾ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button